രാജ്യത്ത് ആദ്യമായി ഒരു ടെലികോം കമ്പനി അടച്ച് പൂട്ടുന്നു; കാരണം അംബാനിയുടെ ജിയോ

ന്യൂഡല്‍ഹി: ജിയോയുടെ വരവ് പല മൊബൈല്‍ കമ്പനികളുടെയും നിലനില്‍പ്പിനെതന്നെ ബാധിച്ചിരുന്നു. അത്തരം പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ മറ്റ് കമ്പനികള്‍ കഴിവതും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആദ്യമായി ഒരു കമ്പനി അടച്ചു പൂട്ടാന്‍ തുടങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍സെല്‍, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിച്ചു.

ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റയും കോളുകളും സമ്മാനിച്ചെത്തിയ റിലയന്‍സ് ജിയോയുടെ വിപണി പ്രവേശമാണ് തങ്ങളെ സാമ്പത്തികമായി തളര്‍ത്തിയതെന്ന് എയര്‍സെല്‍ ആരോപിച്ചു. 15,500 കോടിയോളം രൂപയുടെ വായ്പാബാദ്ധ്യതാണ് കമ്പനിക്കുള്ളത്. കടം വീട്ടാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിപണിയില്‍ പിടിച്ചുനില്‍ക്കുന്നത് ലക്ഷ്യമിട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനുമായി ലയിക്കാന്‍ എയര്‍സെല്‍ നീക്കം നടത്തിയെങ്കിലും സുപ്രീം കോടതിയില്‍ കേസും പ്രതികൂല വിധിയും ഉണ്ടായതോടെ അത് നടന്നില്ല. ഈ സാഹചര്യത്തിലാണ് പാപ്പര്‍ ഹര്‍ജിയുമായി രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ ടെലികോം കമ്പനിയായ എയര്‍സെല്‍ എന്‍.സി.എല്‍.ടിയെ സമീപിച്ചത്.

ഈ ഹര്‍ജി കമ്പനി ലോ ട്രൈബ്യൂണല്‍ അംഗീകരിച്ചാല്‍ എയര്‍സെല്‍ സിമ്മുകള്‍ നിശ്ചലമാകും. ഇതോടെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ജിയോ, ബി.എസ്.എന്‍.എല്‍ എന്നിങ്ങനെ അഞ്ച് കമ്പനികള്‍ മാത്രമാകും ഇന്ത്യന്‍ ടെലകോം മേഖലയില്‍ ഉണ്ടാകുക.

Top