സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചു; അഭിഷേകുമായും ഷാരൂഖുമായും അവിഹിതമുണ്ടെന്ന് സംശയിച്ചു; വേര്‍പിരിഞ്ഞ ശേഷവും എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറഞ്ഞു: സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് ഐശ്വര്യ

ബോളിവുഡ് എരിവു കൂട്ടി കൊട്ടിഘോഷിച്ച പ്രണയമായിരുന്നു സല്‍മാന്‍ ഖാന്‍-ഐശ്വര്യ ജോഡികളുടേത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത് അത്ര സന്തോഷത്തോടെയല്ല. അതിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും തലപൊക്കിയിരുന്നു. പ്രണയ തകര്‍ച്ചയ്ക്കുശേഷം ഐശ്വര്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സല്‍മാന്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും സിനിമയിലെ മറ്റ് സഹതാരങ്ങളുമായി ചേര്‍ത്ത് അപവാദ പ്രചരണങ്ങള്‍ നടത്തിയിരുന്നതായും ഐശ്വര്യ അന്ന് പറഞ്ഞിരുന്നു. പഴയ ആ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് ചില മാധ്യമങ്ങള്‍. നന്നായി ആഘോഷിക്കപ്പെടുന്നുമുണ്ട് സാമൂഹിക മാധ്യമങ്ങളില്‍. ‘സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ വേര്‍പിരിഞ്ഞു. പക്ഷേ, സല്‍മാന്‍ അതുമായി പൊരുത്തപ്പെട്ടിട്ടില്ല. വേര്‍പിരിഞ്ഞതിന് ശേഷം സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചു. അഭിഷേക് ബച്ചന്‍ ഷാരൂഖ് ഖാന്‍ എന്നിവരുമായെല്ലാം എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ച സമയങ്ങളുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാന്‍ ജോലിക്ക് പോകുമായിരുന്നു. സല്‍മാന്റെ മദ്യാസക്തിയും അതേത്തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചാണ് ഞാന്‍ കൂടെ നിന്നത്. പക്ഷേ, അവസാനം എനിക്ക് ലഭിച്ചത് മാനസികവും ശാരീരിരികവുമായ അധിക്ഷേപവും വിശ്വാസ വഞ്ചനയും അവജ്ഞയും. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാന്‍ സല്‍മാനുമായുള്ള ബന്ധം ഉപേക്ഷിച്ചത്.’ ഇരുവരും പ്രണയത്തിലായിരുന്നപ്പോഴും സല്‍മാന്‍ മറ്റ് ബന്ധങ്ങളുണ്ടായിരുന്നതായും അത് പരോക്ഷമായി തന്നോട് കുറ്റസമ്മതം നടത്തിയതായും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ‘എന്റെ നല്ലതിനും എന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി ഞാന്‍ സല്‍മാന്‍ ഖാനുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. സല്‍മാന്‍ ഖാന്‍ എന്ന അധ്യായം എന്റെ ജീവിതത്തിലെ പേടിസ്വപ്നമാണ്. ആ അധ്യായം അവസാനിച്ചതില്‍ എനിക്ക് സമാധാനമുണ്ട്.’ ഐശ്വര്യ നല്‍കിയ അഭിമുഖത്തിന്റെ വെളിച്ചത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സല്‍മാന്‍ പിന്നീട് മറുപടി നല്‍കുകയുണ്ടായി. എന്നാല്‍, താന്‍ ഒരിക്കലും ഐശ്വര്യയെ ഉപദ്രവിച്ചിട്ടില്ലെന്നും തനിക്ക് ദേഷ്യമോ സങ്കടമോ വന്നാല്‍ താന്‍ സ്വയം ഉപദ്രവിക്കാറേ ഉള്ളൂവെന്നാണ് സല്‍മാന്റെ വെളിപ്പെടുത്തല്‍. ഞാന്‍ ഒരിക്കലും ഐശ്വര്യയെ തല്ലിയിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും എന്നെ തല്ലാം. സെറ്റിലുള്ള ഏതൊരു ഫൈറ്റര്‍ക്കും എന്നെ തല്ലാം. അതുകൊണ്ടാണ് ആളുകള്‍ക്ക് എന്നോട് ഭയമില്ലാത്തത്. ഞാനും വൈകാരികമായി പെരുമാറാറുണ്ട്. അങ്ങനെ വരുമ്പോള്‍ ഞാന്‍ എന്നെ തന്നെ വേദനിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഞാന്‍ ചുമരില്‍ എന്റെ തല ഇടിപ്പിക്കും. എനിക്ക് മറ്റാരെയും ഉപദ്രവിക്കാനാവില്ല. നമുക്ക് നമ്മളെത്തന്നെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന ചില സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. അത്തരത്തിലൊരു അവസ്ഥയില്‍ ഞാന്‍ ആകെ മര്‍ദിച്ചിട്ടുള്ളത് സുഭാഷ് ഘായെ ആണ്. എന്നാല്‍ പിറ്റേ ദിവസം തന്നെ ഞാന്‍ അയാളോട് മാപ്പും പറഞ്ഞു. സല്‍മാന്‍ വ്യക്തമാക്കി.

Latest
Widgets Magazine