ഞാന്‍ നിങ്ങളെ ലൈക്ക് ചെയ്തതുകൊണ്ടാണ് ഈ വക ഊളത്തരമൊക്കെ വായിക്കേണ്ടി വന്നത്; ചാക്കോ മാഷിനെ പുകഴ്ത്തിയ അജുവിനെ ട്രോളില്‍മുക്കി സോഷ്യല്‍മീഡിയ

സൂപ്പര്‍ഹിറ്റ് ചിത്രം ‘സ്ഫടിക’ത്തിലെ തിലകന്റെ കഥാപാത്രമായ കടുവ ചാക്കോ എന്ന ചാക്കോ മാഷിന് സ്തുതി പാടിയ നടന്‍ അജു വര്‍ഗീസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ ചോദ്യം ശരിയാണോ തെറ്റാണോ എന്ന ചോദ്യം ഉന്നയിച്ച അജു, വിഷയം ചര്‍ച്ച ചെയ്യാനായി #debatable എന്ന ഹാഷ് ടാഗും തുടങ്ങി. ഇതോടെ, ലാലിന്റെ ആരാധകര്‍ എതിരഭിപ്രായം കൊണ്ട് അജുവിന്റെ കമന്റ് ബോക്‌സ് നിറച്ചു. കൂടാതെ, അജുവിനെ പിന്തുണച്ചും ആടു തോമയെയും ചാക്കോ മാഷിനെയും പുകഴ്ത്തിയും ഒരു വിഭാഗം കമന്റ് ചെയ്യുന്നുണ്ട്. ഭദ്രന്‍ സംവിധാനം ചെയ്ത് 1995ല്‍ റിലീസ് ചെയ്ത ‘സ്ഫടികം’ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമയാണ്. ലാലും തിലകനും മല്‍സരിച്ച് അഭിനയിച്ച മികച്ച കഥാപാത്രങ്ങള്‍ ആയിരുന്നു ആടു തോമയും ചാക്കോ മാഷും. ആട്ടിന്‍പാലില്‍ കാന്താരി മുളക് അരച്ച് കുടിക്കുന്ന ലാലിന്റെ കഥാപാത്രമായ ആടുതോമയും ‘ഭൂമിയുടെ സ്പന്ദനം കണക്കിലാണ്’ എന്ന ഹിറ്റ് ഡയലോഗ് പറയുന്ന കണക്ക് മാഷായ തിലകന്റെ കരുത്തുറ്റ കഥാപാത്രം കടുവ ചാക്കോയും സിനിമാ പ്രേമികളുടെ ഓര്‍മയില്‍ എന്നും നില്‍ക്കുന്നതാണ്.

Latest
Widgets Magazine