മംഗളം പുറത്തുവിട്ട അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണ വി​വാ​ദം: പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോട്ടയം: എ.കെ. ശശീന്ദ്രെന്‍റ മന്ത്രിസ്ഥാനം തെറിപ്പിച്ച അശ്ലീല ഫോണ്‍ സംഭാഷണം വിവാദമാകുകയും പിന്നില്‍ ഗൂഢാലോചനയുെണ്ടന്ന ആരോപണം വിവിധതലങ്ങളില്‍നിന്ന് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ പൊലീസും ഹൈടെക് സെല്ലും സംയുക്ത അന്വേഷണം ആരംഭിച്ചു. െ

ചാവ്വാഴ്ച വൈകുന്നേരം രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ലഭിച്ച പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമായി മുേന്നാട്ട് കൊണ്ടുപോകാനും തീരുമാനിച്ചു. വാര്‍ത്ത പുറത്തുവിട്ട ചാനലിനെയും സ്ഥാപനത്തിലെ ചിലജീവനക്കാരെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top