മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയുടെ താരനിര

ഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും മാധുരി ദീക്ഷിതും ഉള്‍പ്പെടെയുള്ള താരങ്ങളെ സ്ഥാനാര്‍ഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബിജെപി. ഇവര്‍ക്ക് പുറമെ സണ്ണി ഡിയോളിന്റെ പേരും പരിഗണനയിലുണ്ട്. സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനാണ് ബിജെപി ആലോചിക്കുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പൂറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മോഹന്‍ലാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല

വാഗ്ദാനങ്ങൾ നടപ്പിലാക്കി രാഹുൽ ഗാന്ധി !!രാജസ്ഥാനിലും രണ്ട് ലക്ഷം വരെയുള്ള കടങ്ങൾ എഴുതിത്തള്ളി;വാഗ്ദാനം നടപ്പാക്കി കോൺഗ്രസ് മധ്യവര്‍ത്തി-ദരിദ്ര വിഭാഗങ്ങള്‍ ബിജെപിയെ കൈയ്യൊഴിയുന്നു.വോട്ടുബാങ്ക് രാജ്യത്തുടനീളം ചോർന്നു.രാഹുല്‍ 2019ല്‍ പ്രധാനമന്ത്രിയാകും?ഗ്രാമീണ മേഖലകളില്‍ രാഹുല്‍ ജനപ്രിയന്‍.2019ല്‍ കാറ്റ് മാറി വീശുന്നു മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം ബിജെപിയെ വലിച്ചിടും.കോണ്‍ഗ്രസില്‍ സീറ്റിന് വേണ്ടി കലഹം.ഭരവിരുദ്ധതയിൽ ബിജെപി വീഴും രാജസ്ഥാനില്‍ വിജയിച്ചാൽ ബിജെപി കേന്ദ്രഭരണം പിടിക്കും.തോറ്റാല്‍ തിരിച്ചടിയാകും.ദില്ലി മുതല്‍ ഹരിയാന വരെ നഷ്ടമാകും തലസ്ഥാനത്ത് 2019 ൽ താമര വിരിയും!.ഇരുമുന്നണികൾക്കും ഭീഷണിയായി ബിജെപിയുടെ വളർച്ച ഞെട്ടിക്കുന്നത്
Latest
Widgets Magazine