ക്രിക്കറ്റില്‍ നിന്ന് പറഞ്ഞു വിട്ടാലും ധോനി ഈ പണിയെടുത്ത് ജീവിക്കും: പരസ്യമായി കളിയാക്കി ആലിയയും ഇര്‍ഫാന്‍ പഠാനും | Daily Indian Herald

ക്രിക്കറ്റില്‍ നിന്ന് പറഞ്ഞു വിട്ടാലും ധോനി ഈ പണിയെടുത്ത് ജീവിക്കും: പരസ്യമായി കളിയാക്കി ആലിയയും ഇര്‍ഫാന്‍ പഠാനും

ഇന്ത്യന്‍ ചാരയായി ആലിയ ഭട്ട് എത്തുന്ന ചിത്രമാണ് റാസി. ചിത്രത്തിലെ തന്റെ കഥാപാത്രത്തെപ്പോലെ അവസരം കിട്ടുകയാണെങ്കില്‍ മികച്ച ചാരനാകാനുള്ള എല്ലാ കഴിവും ഒരു ഇന്ത്യന്‍ താരത്തിനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആലിയ.

റാസിയുടെ പ്രചരണത്തിന്റെ ഭാഗമായി കെന്റ് ക്രിക്കറ്റ് ഷോയില്‍ എത്തിയപ്പോഴായിരുന്നു ആലിയയുടെ രസകരമായ കമന്റ്. ക്രിക്കറ്റ് താരങ്ങളായ ബ്രെറ്റ് ലീ, ഇര്‍ഫാന്‍ പഠാന്‍, മുന്‍ മിസ്സ് ഓസ്ട്രേലിയന്‍ താരം എറിന്‍ ഹോളണ്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഒരവസരം കിട്ടിയാല്‍ ആരുടെ പിറകേ ചാരനായി നടക്കുമെന്ന് ബ്രെറ്റ് ലീയോട് ചോദിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കറെന്നായിരുന്നു ലീയുടെ മറുപടി. പിന്നീട് ഇന്ത്യന്‍ ടീമിലെ ഏറ്റവും നല്ല ചാരന്‍ ആരാണെന്ന് പഠാനോട് ചോദിച്ചപ്പോള്‍ ധോനിയെന്നായിരുന്നു മറുപടി. ധോനി തന്റെ ടീമംഗങ്ങളെ രഹസ്യമായി നിരീക്ഷിക്കുമെന്നും എല്ലാവരെയും വിശദമായി മനസ്സിലാക്കുമെന്നും പഠാന്‍ പറഞ്ഞു.

ചോദ്യങ്ങള്‍ ചോദിച്ച ആലിയയോടും ഇതിഹാസ താരങ്ങള്‍ ഇതേ ചോദ്യം തിരിച്ചു ചോദിച്ചു. ചാരനാകാന്‍ ഏറ്റവും നല്ലത് ധോനിയെന്നായിരുന്നു ഒട്ടും താമസമില്ലാതെ ആലിയയുടെ മറുപടി.

Latest
Widgets Magazine