കേരളത്തിലെ കലാകാരന്‍മാരെ നാണം കെടുത്തി ലളിതകലാഅക്കാദമി വിവാദത്തില്‍; ചെയര്‍മാന്റെ ഞെരബ് രോഗത്തിനെതിരെ കലാകാരികളുടെ പരാതി

തൃശൂര്‍: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ആരോപണ വിധേയനായകേരള ലളിത കലാ അക്കാദമി ചെയര്‍മാനെതിരെ ഞെട്ടിയ്ക്കുന്ന കൂടുതല്‍ പരാതികള്‍. വര്‍ഷങ്ങളായി ചിത്രകാരികളോട് ഇദ്ദേഹത്തിന്റെ പെരുമാറ്റം അങ്ങേയറ്റം മോശമായിരുന്നുവെന്ന വാര്‍ത്തകളും പരാതികളുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു കലാകരിയുടെ ദുരൂഹ മരണത്തിലേയ്ക്ക് വരെ നീളുന്ന പുതിയ ആരോപണങ്ങളാണ് ലളിതകലാ അക്കാദമിയെ വിവാദത്തിലാക്കുന്നത്. പുതിയ സര്‍ക്കാരിന്റെ കാലത്ത് ചെയര്‍മാനായി സത്യപാല്‍ ചുമതലയേറ്റതോടെ വീണ്ടും പരാതികളുമായി കലാകാരികള്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ നേരത്തെ ഇത്തരത്തില്‍ ഇരയായവരും പരാതികളുമായി പരസ്യമായി ചെയര്‍മാനെതിരെ പരാതി നല്‍കി.

സ്ത്രീകളോട് വളരെ മോശമായി പെരുമാറിയെന്നാരോപിച്ച് അക്കാഡമി ചെയര്‍മാനെതിരെ ജീവനക്കാരി വകുപ്പ് മന്ത്രിയ്ക്ക് പരാതി നല്‍കിയതോടെയാണ് ചെയര്‍മാന്റെ തനിനിറത്തെ കുറിച്ച് പുറംലോകമറിഞ്ഞത്. ഈ പരാതിയിന്‍മേല്‍ നടക്കുന്ന വകുപ്പുതല അന്വേഷണവും നേരത്തെ സംഭവിച്ചതുപോലെ അട്ടിമറിയ്ക്കപെടുമെന്ന ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്കാദമി ജീവനക്കാരിക്കുപിന്നാലെ ചിത്രകാരിയായ രതിദേവിയും കഴിഞ്ഞ ദിവസം ചെയര്‍മാനെതിരെ പരാതി നല്‍കിയത്. ആലപ്പുഴ കൃഷ്ണപ്പിള്ള മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചിത്രകലാക്യാംപ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാംപില്‍ പങ്കെടുത്തിരുന്ന ചിത്രകാരി രതീദേവി പണിക്കരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രകലാക്യാംപിന്റെ മുഖ്യചുമതലക്കാരന്‍ ഇപ്പോഴത്തെ അക്കാഡമി ചെയര്‍മാന്‍ സത്യാപാല്‍ ആയിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, അജയകുമാര്‍, പൊന്ന്യം ചന്ദ്രന്‍, സി.എന്‍ കരുണാകരന്‍, കവിതാ മുഖര്‍ജി, പ്രഭാകരന്‍ തുടങ്ങിവരും ഈ ക്യാംപില്‍ പങ്കെടുത്തിരുന്നു. ക്യാംപിലെ മുഴുവന്‍ അംഗങ്ങളും താഴത്തെ നിലയില്‍ നിന്നും ചിത്രവരക്കുമ്പോള്‍ സത്യപാല്‍ മുന്‍കൈയെടുത്ത് രതീദേവിക്ക് മുകളില്‍ പ്രത്യേകം മുറിയില്‍ ചിത്രവരക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.

സത്യപാല്‍ മുറിയിലേക്ക് വരുകയും മോശമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് മുറിയില്‍ നിന്നുമിറങ്ങി ക്യാംപിലെ മറ്റ് അംഗങ്ങളോട് കാര്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. സത്യപാലിന്റെ നിലപാടുകളോടു യോജിക്കാതിരുന്നതിനാല്‍ സത്യപാല്‍ മോശമായ പ്രചരണം നടത്തുകയും ചെയ്തു. വ്യക്തിവൈരാഗ്യം മുന്‍നിര്‍ത്തി അക്കാഡമിയുടെ ക്യാംപുകളില്‍ നിന്നും ഒഴിവാക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനത്തിന്റെ ചുമതലക്കാരനില്‍ നിന്നും ഇത്തരത്തില്‍ സ്ത്രീ സമൂഹത്തിന് വേദനിക്കുന്ന രീതിയില്‍ നടപടിയുണ്ടാകരുതെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയില്‍ പറയുന്നത്.

അക്കാഡമി ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് മന്ത്രി എ.കെ ബാലന് സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പരാതി നല്‍കിയിരുന്നു. ഓഫിസിലെ ജീവനക്കാരോട് മനുഷ്യത്വരഹിതമായ നിലയിലാണ് ചെയര്‍മാന്‍ പെരുമാറുന്നത്. സത്യപാല്‍ സെക്രട്ടറിയായിരുന്ന കാലത്തെ പിആര്‍ഒയ്ക്ക് ഈ വര്‍ഷം അക്കാഡമി അവാര്‍ഡ് നല്‍കിയത് വിവാദമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ചെയര്‍മാന്‍ സത്യപാലിനെതിരേ ഏറണാകുളത്ത് പോസ്റ്റര്‍ പ്രചരണവും നടന്നിരുന്നു. ചിത്രകാരികളുമായി ആശ്വാസമല്ലാത്ത ബന്ധത്തിന് ശ്രമിച്ചതിന് നിരവധി പരാധികള്‍ സെക്രട്ടറിയെന്ന നിലക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ചിത്രകാരി രതീദേവി മുഖ്യമന്ത്രിയെ കൂടാതെ പരാതിയുടെ പകര്‍പ്പ് മന്ത്രി എ.കെ. ബാലനും വനിതാകമ്മിഷനും വകുപ്പ് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.നിരവധി സ്ത്രീകള്‍ പരാതികളുമായി രംഗത്തെത്തുന്നുണ്ടെങ്കിലും സിപിഎം നേതാവായ മുന്‍ മന്ത്രിയുടെ ഇടപെടലുകള്‍ പരാതികള്‍ അട്ടിമറിക്കുകയാണെന്നാണ് ആരോപണം.

Top