ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന് ദുബായില്‍ കിട്ടിയത് രണ്ട് വര്‍ഷം തടവ്; പത്ത് കോടിയുടെ ചെക്ക് മടങ്ങിയതില്‍ നാട്ടിലും കേസ്

ദുബായ്: വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ ചവറ എം.എല്‍.എ. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന് ദുബായില്‍ ലഭിച്ചത് രണ്ടുവര്‍ഷം തടവ്. 2017 മേയ് 25-നാണ് ദുബായ് കോടതി ശ്രീജിത്തിനെ ശിക്ഷിച്ചത്. ഇതുനുമുമ്പേതന്നെ ശ്രീജിത്ത് നാട്ടിലേക്ക് കടന്നിരുന്നു. ശ്രീജിത്തിന് ഇനി യു.എ.ഇ.യില്‍ പ്രവേശിക്കാന്‍ കഴിയില്ല.

ശ്രീജിത്തിന്റെ പേരില്‍ നാട്ടിലും കേസുണ്ട്. അതു പഴയ സുഹൃത്ത് രാഹുല്‍ കൃഷ്ണ നല്‍കിയ കേസ്. 2016-ല്‍ തിരഞ്ഞെടുപ്പുസമയത്ത് ശ്രീജിത്ത് പത്തുകോടി രൂപയുടെ ചെക്ക് മലയാളി ബിസിനസ്സുകാരനായ രാഹുല്‍ കൃഷ്ണ എന്ന സുഹൃത്തിന് നല്‍കിയിരുന്നു. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് മാവേലിക്കര കോടതിയില്‍ ചെക്ക് കേസ് നല്‍കി. തെരഞ്ഞെടുപ്പ് സമയത്ത് ചെലവാക്കാനായി വാങ്ങിയതാകാം ഇതെന്നാണ് വിലയിരുത്തല്‍. രാഹുല്‍ കൃഷ്ണയുടെ സാമ്പത്തിക കരുത്ത് വ്യക്തമാക്കുന്നതാണ് ഈ ഇടപാടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെ പേരില്‍ ശ്രീജിത് നല്‍കിയ 60 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് (പത്തുകോടിയിലേറെ രൂപ) മതിയായ പണമില്ലാതെ മടങ്ങിയെന്നുകാണിച്ച് രാകുല്‍ കൃഷ്ണനാണ് പരാതിനല്‍കിയത്. ജാസ് ടൂറിസം കമ്പനിയില്‍ പാര്‍ട്ണറായിരുന്ന രാകുല്‍ മുഖേനയാണ് ശ്രീജിത്ത് പണം വാങ്ങിയതെന്നാണ് ആരോപണം.

കോടിയേരിയുടെ മകനെതിരേയുള്ള പരാതിക്കുപിന്നാലെയാണ് വിജയന്‍ പിള്ളയുടെ മകനെതിരേയുള്ള പരാതിയും ജാസ് ടൂറിസം കമ്പനി പുറത്തുവിട്ടത്.

Top