കോൺഗ്രസും സിപിഎം വഴിയേ;എം കെ രാഘവന്റെ കോഴ വിവാദം പാർട്ടി അന്വേഷിക്കും!രാഘവൻ ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും

കോഴിക്കോട്: രാഷ്ട്രീയവും രാഷ്ട്രീയക്കാരും സമാന മംസാകാർ എന്നപോലെ പൊതുജനം ചിന്തിച്ചാൽ തെറ്റുപറയാൻ ആവില്ല .അഴിമതിയും സ്ത്രീവിഷയവും പീഡന പരാതിയും എല്ലാ പാർട്ടി അന്വോഷിക്കും എന്ന സിപിഎം നിലപാടിനെ വിമർശിച്ച കോൺഗ്രസും അതെ പാതയിൽ എത്തി .സ്റ്റിംഗ് ക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ അഴിമതി ആരോപണവും മറ്റും കോൺഗ്രസ് പാർട്ടി അന്വോഷിക്കും എന്നും റിപ്പോർട്ട് .പോലീസ് നോട്ടീസ് അയച്ചിട്ടു ഹാജരാകാതിരുന്ന എം കെ രാഘവൻ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് കോഴക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുക. ഹാജരാകണമെന്ന ആദ്യനോട്ടീസ് പ്രകാരം വരാതിരുന്നതിനെത്തുടർന്ന് അന്വേഷണസംഘം വീണ്ടും നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ഹാജരാകുന്നത്.ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതിയില്‍ മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാഘവനെതിരായ ആരോപണം പാർട്ടി തന്നെ അന്വേഷിക്കും. കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചടക്കമുള്ള രാഘവന്‍റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്. രാഘവന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലം അന്വേഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ നടപടികള്‍ തുടങ്ങൂ. സിപിഎം കോഴിക്കോട് ജില്ല നേതൃത്വത്തിനൊപ്പം ഒരു മാഫിയ സംഘവും ഗൂഡാലോചനക്ക് പിന്നിലുണ്ടെന്നാണ് രാഘവന്‍ ആവര്‍ത്തിക്കുന്നത്. ഇതിന്‍റെ നിജസ്ഥിതിയടക്കം പരിശോധിക്കുമെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദി ചാനലിനെതിരെ രാഘവന്‍ നല്‍കിയ പരാതിയിലും, രാഘവനെതിരെ സിപിഎം നല്‍കിയ പരാതിയിലും മൊഴിയെടുക്കാന്‍ എത്രയും വേഗം ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. നോട്ടീസ് അയച്ചതിന് പിന്നാലെ ഫോണിലും പോലീസ് വിവരമറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്കിലാണെന്ന മറുപടിയാണ് രാഘവന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. അതേ സമയം ഗൂഡാലോചനക്ക് പിന്നില്‍ സിപിഎം ജില്ല നേതൃത്വമാണെന്ന രാഘവന്‍റെ ആരോപണത്തിനെതിരെ സിപിഎം ജില്ല സെക്രട്ടറി പി മോഹനന്‍ നാളെ വക്കീല്‍ നോട്ടീസ് അയക്കും.

ഒളിക്യാമറ വിവാദത്തില്‍ രാഘവന് രണ്ടാമതും നോട്ടീസ് നൽകിയിരുന്നു .മൊഴി രേഖപ്പെടുത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നങ്കിലും ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയത്. എം.കെ രാഘവന്‍ നല്‍കിയ പരാതിയിലും രാഘവനെതിരെ നല്‍കിയ പരാതിയിലുമാണ് മൊഴി രേഖപ്പെടുത്തേണ്ടത്.

ഹിന്ദി ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എം.കെ രാഘവന്‍ നല്‍കിയ പരാതിയില്‍ ഡി.സി.പി എ.കെ ജമാലുദ്ദിനാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്നലെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലായതിനാല്‍ രാഘവന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നില്ല.

എം.കെ രാഘവന്‍ സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടം ലംഘിച്ചെന്നുമാരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും നല്‍കിയ പരാതിയിലും അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പി വാഹിദിനാണ് ചുമതല. ഈ രണ്ട് കേസുകളിലും എം.കെ രാഘവന്‍റെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സാധ്യമാകൂ. എത്രയും വേഗം മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാനാണ് പൊലീസ് നല്‍കിയ നിര്‍ദ്ദേശം.ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ യഥാര്‍ഥ വീഡിയോ ഹാജരാക്കാന്‍ ചാനലിനോട് ആവശ്യപ്പെടാനും പൊലീസ് തീരുമാനിച്ചു.ഒളിക്യാമറ വിവാദം സി.ബി.ഐ അന്വേഷിക്കട്ടെ എന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top