അതേതു സ്വപ്നം ?ക്രിസ്തുവിനും നരേന്ദ്ര മോഡിക്കും ഒരേ സ്വപ്നമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നങ്ങളാണ് മോഡി പങ്കുവയ്ക്കുന്നത്

ന്യൂഡല്‍ഹി:യേശുക്രിസ്തുവിനെ മോദിയോട് ഉപമിച്ച് അൽഫോൻസ് കണ്ണന്താനം ഒരു പറ്റി കൂടി ഉയർന്ന മോഡി ഭക്തി ഉയർത്തിക്കാട്ടി . ക്രിസ്തുവിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഒരേ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു ഇ ഗ്‌ളീഷ്‌ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. കേന്ദ്രമന്ത്രിയായ വാര്‍ത്തയെ ക്രിസ്ത്യന്‍ സമൂഹം എങ്ങനെ സ്വീകരിച്ചു എന്ന ചോദ്യത്തിനാണ് കണ്ണന്താനം മറുപടി നല്‍കിയത്.
മന്ത്രിയായ വാര്‍ത്ത അറിഞ്ഞ് എല്ലാ കര്‍ദിനാള്‍മാരും വിളിച്ചു. അവര്‍ സന്തോഷം അറിയിച്ചു.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നങ്ങളാണ് മോഡി പങ്കുവയ്ക്കുന്നതെന്ന് താന്‍ അവരോട് പറഞ്ഞു. മോഡി എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടാന്‍ ആഗ്രഹിക്കുന്നു. എല്ലാ വീട്ടിലും ശൗച്യാലയം വരാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും അതില്‍ പണവും വരാന്‍ ആഗ്രഹിക്കുന്നു. അഴിമതിക്കെതിരെ പോരാടുന്നു. ഇത് തന്നെയാണ് ക്രിസ്തുവും ചെയ്തതെന്ന് കണ്ണന്താനം പറഞ്ഞു.ക്രിസ്തുവും അഴിമതിക്കെതിരെ, അസമത്വത്തിനെതിരെ പോരാടി. അതിനാല്‍ മോഡിയുടെ സ്വപ്നവും ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നവും തമ്മില്‍ പല കാര്യങ്ങളിലും യോജിപ്പുണ്ട്-കണ്ണന്താനം പറഞ്ഞു. അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top