സാര്‍ അറിയാതെ സാറിന്റെ ഉറങ്ങുന്ന ഫോട്ടോ സാറിന്റെ പേജില്‍ ആരോ പോസ്റ്റ് ചെയ്തിരിക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ട്രോള്‍ മഴ

തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം ഇക്കാര്യം പങ്കുവെച്ചത്. ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ് കേന്ദ്രമന്ത്രി ഉറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, പോസ്റ്റിട്ട് നിമിഷ നേരം കൊണ്ട് സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതുവരെ 9,500നടുത്ത് കമന്റുകളില്‍ 90ശതമാനവും കണ്ണന്താനത്തെ പരിഹാസംകൊണ്ട് മൂടിയിരിക്കുകയാണ്.

സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമനാഗുലിസം ആണോ എന്നും വ്യക്തികള്‍ പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്നും കമന്റുകളില്‍ വിമര്‍ശനമുണ്ട്. നേരത്തെ കേരളത്തിന് ഇനി ആവശ്യം ഭക്ഷണമല്ലെന്നും, ഇലക്ട്രീഷ്യന്‍മാരേയും പ്ലംബര്‍മാരേയും ആണ് ആവശ്യം എന്ന് പറഞ്ഞ് കണ്ണന്താനം വിവാദത്തിലായിരുന്നു. കേന്ദ്രം ആവശ്യത്തിന് സഹായം നല്‍കി എന്നുള്ള കണ്ണന്താനത്തിന്റെ വാക്കുകളും പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും സംഘത്തെയും അല്‍ഫോന്‍സ് കണ്ണന്താനം മോചിപ്പിച്ചു ചെളിയില്‍ താഴ്ന്ന കാര്‍ തള്ളി കയറ്റി അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര സഹായം 600 കോടി മാത്രമെന്ന വാദം തെറ്റ്;തോമസ് ഐസക്കിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം യു.എ.ഇ സഹായധനം കേരളത്തിന് ആവശ്യം, നയം തിരുത്തണമെന്ന് കണ്ണന്താനം; ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോടൊപ്പം എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് നരേന്ദ്രമോദി ചോദിച്ചു; ആരും തന്നെ വിളിച്ചില്ലെന്നാണ് മറുപടി നല്‍കിയതെന്ന് കണ്ണന്താനം
Latest
Widgets Magazine