സ്വയം ട്രോളി അല്‍ഫോന്‍സ് കണ്ണന്താനവും ഭാര്യയും; പിന്നാലെ യഥാര്‍ത്ഥ ട്രോളന്മാരും

അല്‍ഫോന്‍സിനെ കേന്ദ്രമന്ത്രിയായി തെരഞ്ഞെടുത്ത സമയത്ത് പ്രതികരണത്തിനായി സമീപിച്ച മാധ്യമങ്ങളോട് ഷീല കണ്ണന്താനം നടത്തിയ പ്രതികരണമാണ് അവരുടെ ട്രോളാക്രമണത്തിന് ഇരയാക്കിയത്. റിലാക്‌സേഷന്‍ എന്ന വാക്കു തന്നെ അതോടെ ട്രോളായി മാറുകയും ചെയ്തു. ഇപ്പോഴിതാ ട്രോളന്മാരെ സന്തോഷിപ്പിക്കാനായി ആ വാക്കു തന്നെ ഉപയോഗിച്ച്, ട്രോളന്മാരുടെ കയ്യില്‍ നിന്നുള്ള പ്രതിരോധമെന്ന നിലയില്‍ സ്വയം ട്രോളി അല്‍ഫോന്‍സും ഷീലയും രംഗത്തെത്തിയിരിക്കുന്നു. കോഹിമയിലെ ആര്‍മി എക്‌സ്‌പോ സന്ദര്‍ശനത്തിനിടെ യഥാര്‍ത്ഥ എ.കെ. 47 തോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് അല്‍ഫോന്‍സ് കണ്ണന്താനം സ്വയം ട്രോളിയിരിക്കുന്നത്. സ്വയം ട്രോളി പ്രതിരോധം തീര്‍ത്തെങ്കിലും അടങ്ങിയിരിക്കാന്‍ ട്രോളന്മാര്‍ക്ക് കഴിയുന്നില്ല. കൗണ്ടറുകളുമായി അവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Latest