ശബരിമലയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ണന്താനം; ഇവിടെയൊരുക്കിയ സൗകര്യങ്ങളില്‍ തൃപ്തരെന്ന് അയ്യപ്പന്മാര്‍, കണ്ടം വഴിയോടി കണ്ണന്താനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെത്തിയത്. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മതിയായ ടോയലറ്റുകളില്ല, കുടിവെള്ളമില്ല എന്നും അല്‍ഫോണ്‍സ് കണ്ണന്താനം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. പമ്പയിലും, സന്നിധാനത്തും ഏറെ നേരം ചെലവിട്ട അദ്ദേഹം ഭക്തരോട് നേരിട്ട് സംവദിക്കുകയും, അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ധനമന്ത്രിയായ തോമസ് ഐസക്. പമ്പയില്‍ തമിഴ് സംഘത്തിനോട് കുശലാന്വേഷണം നടത്തുന്ന കേന്ദ്ര മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് തങ്ങള്‍ സന്തോഷത്തോടെയാണ് ഇവിടെ നില്‍ക്കുന്നതെന്നും, ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ തൃപ്തരാണെന്നുമുള്ള മറുപടിയാണ് കിട്ടിയത്. ഇത് കേട്ടു കഴിഞ്ഞതും അവിടെ നിന്നും കണ്ണന്താനം പെട്ടെന്ന് നടന്ന് നീങ്ങുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.

ഭക്തരുടെ മറുപടി കേട്ട് ചമ്മി ക്യാമറയ്ക്ക് മുന്നില്‍ വരാതെ രക്ഷപ്പെടുന്ന കണ്ണന്താനത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

 

Latest