ഗണേഷ് കുമാര്‍ ദിലീപിനെ കണ്ടത് ചട്ടങ്ങള്‍ പാലിച്ച്; ആലുവ ജയില്‍ സൂപ്രണ്ട് അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

കൊച്ചി:ജയിൽ സൂപ്രണ്ട് ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത് ചട്ടങ്ങള്‍ പാലിച്ചെന്ന് റിപ്പോര്‍ട്ട്. ഗണേഷും ദിലീപും തമ്മില്‍ കേസിന്റെ കാര്യം സംസാരിച്ചില്ല. ഇരുവരുടെയും കൂടിക്കാഴ്ച ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ആലുവ ജയില്‍ സൂപ്രണ്ട് അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയിലിന് പുറത്ത് ഗണേഷ് കുമാര്‍ എന്താണ് പറഞ്ഞത് എന്നത് സംബന്ധിച്ച് അറിയില്ലെന്നും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെപ്തംബര്‍ 2 മുതല്‍ 5 വരെ ദിലീപിനെ കണ്ടവരുടെ പട്ടികയും നല്‍കി.

Latest
Widgets Magazine