സാഹസികമായ സര്‍ഫിംഗ്; അഞ്ചുദിവങ്ങള്‍ക്കുശേഷം ഗര്‍ഭിണി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി; വീഡിയോ വൈറല്‍

ഒരു കുഴപ്പവുമില്ലാതെ പൂര്‍ണഗര്‍ഭിണിയുടെ സാഹസിക പ്രകടനം. നടുക്കടലില്‍ സര്‍ഫിംഗ് നടത്തുന്ന യുവതിയുടെ വീഡിയോ വൈറലായി. 32 കാരിയായ കോല്‍ബി ഫാല്‍സിംഗ് എന്ന യുവതിയാണ് സര്‍ഫിംഗ് നടത്തിയത്.

സര്‍ഫിംഗ് കഴിഞ്ഞ് അഞ്ചുദിവസങ്ങള്‍ക്കു ശേഷം യുവതി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. ഗര്‍ഭാവസ്ഥയിലുള്ള വ്യായാമത്തിന്റെ ഭാഗമായി തന്നെയാണ് സാഹസിക സര്‍ഫിംഗിനും യുവതി തുനിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

https://youtu.be/gJdTjeg6Fp4

കടലില്‍ കോല്‍ബി അനായാസം സര്‍ഫിംഗ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ കുഞ്ഞിന്റെ ഭാരം ക്രമമാക്കുന്നതിനും, കൃത്യമായ ഡേറ്റിലുള്ള പ്രസവത്തിനും സഹായിക്കുന്നുവെന്ന് വിദ്ഗധര്‍ പറയുന്നു. ഡോക്ടറുടെ അനുവാദത്തോടെയായിരുന്നു കോല്‍ബി ഫാല്‍സിംഗിന്റെ സര്‍ഫിംഗ്. എന്നാല്‍ മറ്റുള്ളവര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഗര്‍ഭിണിയായ സ്ത്രീകള്‍ എന്തു ചെയ്യുമ്പോഴും ആളുകള്‍ വിലക്കുന്നതിനാലാണ് താന്‍ ഈ സാഹസികത ചെയ്തതെന്ന് ഫാല്‍സിംഗ് പറയുന്നു.

ഗര്‍ഭിണികള്‍ എപ്പോഴും വീട്ടില്‍ അനങ്ങാതെ ഇരിക്കണമെന്നാണ് പറയുന്നത്, എന്നാല്‍ താന്‍ ഇത്തരം കാര്യങ്ങള്‍ക്ക് എതിരാണ്. ഗര്‍ഭിണികള്‍ക്കും എല്ലാ കാര്യങ്ങളും സാധാരണ പോലെ തന്നെ ചെയ്യാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ഫാല്‍സിംഗ് പറയുന്നു.

ചതിച്ചത് ഗര്‍ഭനിരോധന രീതി; യുവതി മരണത്തെ മുഖാമുഖം കണ്ടു ഗര്‍ഭിണികള്‍ക്ക് ഇങ്ങനെ മേലനങ്ങാമോ?? കടുത്ത അഭ്യാസങ്ങളടങ്ങിയ പോള്‍ ഡാന്‍സ് ചെയ്യുന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു ലൈംഗിക റോബോട്ട് പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നു? നിര്‍മാതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വിവാഹം കഴിഞ്ഞ് മൂന്നാഴ്ച തികയും മുന്‍പെ മരുമകള്‍ മൂന്ന് മാസം ഗര്‍ഭിണിയാണന്നറിഞ്ഞ് അമ്മായിയമ്മ ഞെട്ടി;കരളലിയിപ്പിക്കുന്ന കഥ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയായി; സന്തോഷ വര്‍ത്തമാനം ഭര്‍ത്താവുമായി പങ്ക് വച്ച് നിമിഷങ്ങള്‍ക്കകം വാഹനാപകടം ജീവനെടുത്തു
Latest
Widgets Magazine