ഗാന്ധി കുടുംബത്തില്‍ നിന്നും റായ്ബറേലിയെ മോചിപ്പിക്കും’;കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

കൊച്ചി:ഗാന്ധി കുടുംബത്തില്‍ നിന്നും റായ്ബറേലിയെ മോചിപ്പിക്കുമെന്നും ‘മണ്ഡലത്തില്‍ പ്രാഥമിക വികസനമെങ്കിലും വന്നത് യോഗിക്ക് കീഴില്‍ ആണെന്നും പറഞ്ഞു കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കാലാകാലങ്ങളായി ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലമായ റായ്ബറേലിയയെ കുടുംബാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. വികസനം എത്തിനോക്കിയിട്ടില്ലാത്ത മണ്ഡലത്തിനെ പുരോഗമന പാതയിലെത്തിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് റായ്ബറേലിയിലെത്തിയുള്ള അമിത് ഷായുടെ പ്രസംഗം.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് റായ്ബറേലി. എന്നാല്‍,സ്വാതന്ത്ര്യാനന്തരം വികസനം അവിടേക്ക് എത്തിനോക്കിയിട്ടുപോലുമില്ല എന്നാണ് റായ്ബറേലിയില്‍ നടന്ന പൊതുറാലിയില്‍ അമിത് ഷാ ആരോപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കുടുംബാധിപത്യത്തിന്റെ ഇരയാണ് റായ്ബറേലി. കുടുംബാധിപത്യമാണ് ഇവിടുത്തെ വികസനമില്ലായ്മക്ക് കാരണം. കുടുംബാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് റായ്ബറേലിയെ ബിജെപി വികസനത്തിന്റെ വഴിയേ നടത്തുമെന്ന് ഉറപ്പ് നല്‍കാനാണ് ഞാന്‍ ഇവിടേക്ക് വന്നത്.’ അമിത് ഷാ പറഞ്ഞു.

എത്രയോ കാലം കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഭരിച്ചിട്ടും പ്രാഥമിക വികസനം നടത്താന്‍ പോലും യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ വരേണ്ടിവന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. റായ്ബറേലിയെ മാതൃകാ ജില്ലയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ മികച്ച ഭൂരിപക്ഷത്തോടെ 2019ലും അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു.

Top