സി.പി.എം കോട്ടകൾ പിടിച്ചെടുക്കും!..അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു..ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി

കൊച്ചി :ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി കേരളം പിടിക്കാൻ അമിത് ഷാ എത്തുന്നു .സി പി എം കോട്ടകൾ പിടിച്ചെടുക്കാനുള്ള പദയാത്ര സെപ്റ്റംമ്പറിൽ കാസറഗോഡ് മുതൽ കന്യാകുമാരിവരെ കേരളം ഇളക്കി മരിക്കുന്ന പദയാത്രയിൽ സി.പി.എം കോട്ടകളിൽ വിള്ളൽ വീഴ്ത്തും . കേരളം ഇളക്കി മറിച്ച പദയാത്ര ലക്‌ഷ്യം വെക്കുന്നത് കേരളം ഭരണം തന്നെയാണ് അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിൽ ഭരണം പിടിക്കുക .2019 ലെ തിരെഞ്ഞെടുപ്പിൽ 10 സീറ്റ് നേടുക എന്ന മാസ്റ്റർ പ്ലാൻ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം കേരളത്തിൽ തമ്പടിച്ച് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് .ഈ പദയാത്രയോടെ കേരളത്തിലെ രാഷ്ട്രീയ പൊതു ചിന്തയിൽ മാറ്റം വരുമെന്നും അതിശക്തമായ ദ്രുവീകരണം നടക്കുമെന്നും ബിജെപിയിലെ ഉന്നതനായ ദേശീയ നേതാവ് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു .കേരളത്തിൽ ബിജെപിയെ വളർത്തുക എന്ന മാസ്റ്റർ പ്ലാൻ ബിജെപി തയ്യാറാക്കിയിട്ട് മാസങ്ങളായി .കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ഒരിക്കലും വിജയിക്കില്ല എന്ന് പറഞ്ഞിടത്ത് കേരളത്തിൽ ഒരു സീറ്റിൽ വിജയിക്കാനും പത്തോളം മണ്ഡലത്തിൽ വിജയത്തിനടുത്ത് എത്തുകയും ചെയ്തു .കാസറഗോഡ് കപ്പിനും ചുണ്ടുനുമിടയിൽ ഒരു സീറ്റ് നഷ്ടപ്പെട്ടത് .കെ സുരേന്ദ്രൻ പരാജയപ്പെട്ടത് 89 വോട്ടിനാണ്‌ .

ദക്ഷിണേന്ത്യൻ സംസ്ഥാനനങ്ങളിൽ ബിജെപിയുടെ ഏറ്റവും വലിയ വളർ ച്ച കേരളത്തിലാണെന്ന് പാർട്ടി ദേശീയ നിർ വ്വാഹക സമിതി യോഗം വിലയിരുത്തിയിരുന്നിരുന്നു . അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിലെ 20 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാനും ബിജെപി തന്ത്രങ്ങൾ മെനയുന്നു.എൻ ഡിഎ ബന്ധം വിപുലീകരിക്കാനാണ് പദ്ധതി. കേരള കോണ് ഗ്രസ് ഉൾ പ്പെടെയുള്ള രാഷ്ട്രീയ പാർ ട്ടികളേയും സമുദായ നേതൃത്വങ്ങളേയും കൂടെ നിർ ത്താനാണ് പാർട്ടി പദ്ധതിയിടുന്നത്.ജന സംഖ്യയിൽ ന്യൂനപക്ഷങ്ങൾ പകുതിയിലേറെ ഉള്ള സംസ്ഥാനമെന്ന നിലയിൽ ഗോവ മോഡൽ കേരളത്തിൽ പരീക്ഷിക്കും. ഇതിനായി, മത നേതാക്കളായ കാന്തപുരം അബുബക്കർ മുസ്ലിയാർ സീറോ മലബാർ സഭാ നേതൃത്വം എന്നിവരെ പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷനും നേരിൽ കണ്ട് ചച്ച വീണ്ടും നടത്തും . സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.ക ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത് .AMIT-SHAH--KERALA-PADAYATHRഅടുത്ത പത്തു വർ ഷത്തിനകം കേരളം ഭരിക്കുക എന്ന ലക്ഷ്യമാണ് പാർ ട്ടിക്കുള്ളത്.കസ്തൂരി രംഗൻ , റബ്ബർ വിലയിടിവ് വിഷയങ്ങളിൽ മലയോര മേഖലയിലെ പ്രശനങ്ങളാണ് ബിഷപ്പുമാർ പ്രധാനമന്ത്രിയെ കണ്ട് ചർച്ച നടത്തിയപ്പോൾ ഉന്നയിച്ചത്.ഇവയൊക്കെ സജീവമാക്കി മലയോരമേഖലയിലെ മറ്റും പാർട്ടി വളർത്തുക അമിത് ഷാ ലക്ഷ്യമിടുന്നു. കേരളത്തില്‍ മുന്‍പില്ലാത്ത വിധത്തില്‍ ബിജെപി നില മെച്ചപ്പെടുത്തുകയാണെന്ന് പറയാതിരിയ്ക്കാന്‍ കഴിയില്ല. ഗണേശോത്സവങ്ങളിലൂടെ കുഗ്രാമങ്ങളില്‍ പോലും ആര്‍എസ്എസും ബിജെപിയും ശക്തി പ്രകടനം നടത്തുന്നു. പൊതുപരിപാടികളിലേയ്ക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുന്നു. ബിജെപിയ്ക്ക് ഒരു കരുത്ത് വന്നത് പോലെ. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥത്തെ ബിജെപി.യുടെ വളര്‍ച്ചയും തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുമുന്നണിയും കോണ്‍ഗ്രസ് മുന്നണിയും മാത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു ദ്വികക്ഷി സമ്പ്രദായത്തിലേക്ക് ബി.ജെ.പി. നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണി അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കടന്നുവന്നു എന്നതാണ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. 1965 ലെ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നതും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ്.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് മാറ്റത്തിന്റെ ഒരു തുടക്കം കാണിക്കുന്നു.. ബിജെപിയുടെ നേരിയ വളര്‍ച്ച പോലും പാരയാകുന്നത് സിപിഎമ്മിനാണ്. സിപിഎം വിട്ട് പോകുന്ന പ്രവര്‍ത്തകര്‍ പലപ്പോഴും തിരഞ്ഞെടുക്കുന്ന അടുത്ത പാര്‍ട്ടി ബിജെപിയാണ്.മുൻപ് പാലക്കാട്ടെ സിപിഎം വിഭാഗീയത മുതലെടുത്ത് ബിജെപി നടത്തുന്ന നവസംഗമം തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. ജില്ലയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് 1300 ല്‍ അധികം പേരാണ് ബിജെപിയിലേയ്ക്ക് ചേരുന്നത്. നവസംഗമത്തില്‍ പാര്‍ട്ടിയിലേയ്ക്ക് ചേരുന്നവരില്‍ അധികവും സിപിഎമ്മുകരാണ്.പതിനാലാം നിയമസഭയിലേക്ക് 91 സീറ്റുകള്‍ അതായത് 65 ശതമാനം സീറ്റുകള്‍ നേടിയാണ് 2016 ല്‍ ഇടതു ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തിലെത്തുന്നത്. അധികാരം നഷ്ടപ്പെട്ട ഐക്യ ജനാധിപത്യ മുന്നണിക്ക് 34 ശതമാനം സീറ്റും (47 എണ്ണം). ബി.ജെ.പി.ക്ക് ഒരു സീറ്റുമാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണവും ശതമാനവും നല്‍കുന്ന ചിത്രവും വോട്ടര്‍മാര്‍ ഓരോ മുന്നണിക്കും നല്‍കിയ വോട്ടിന്റെ വിഹിതം നല്‍കുന്ന ചിത്രവും തമ്മില്‍ പ്രകടമായ അന്തരമുണ്ട്.

 

65% സീറ്റുകള്‍ നേടിയ ഇടതുമുന്നണിക്ക് 43.42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 34% സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് മുന്നണിക്ക് 38 ശതമാനവും ഒരു ശതമാനം സീറ്റു നേടിയ ബി.ജെ.പിക്ക് 15 ശതമാനവും വോട്ടു നേടി. മിക്കവാറും തുല്യശക്തികളെന്ന നിലയില്‍ കഴിഞ്ഞിരുന്ന ഇടതു വലതു മുന്നണികളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതു മുന്നണി ദുര്‍ബലമാകുന്നതും ബി.ജെ.പി. മുന്നണി മുമ്പൊരിക്കലുമില്ലാത്തവിധം വളര്‍ച്ച പ്രാപിക്കുന്നതുമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2006 ലെ തെരഞ്ഞെടുപ്പില്‍ 4.67 ശതമാനം മാത്രം വോട്ടുനേടിയ ബി.ജെ.പി. സഖ്യം 2011 ല്‍ 6.07 ശതമാനവും 2016 ല്‍ 14.65 ശതമാനവും വോട്ടു നേടി. ഇരുപതുവര്‍ഷം കൊണ്ട് ബി.ജെ.പി. സഖ്യം അതിന്റെ ശക്തി മൂന്നുമടങ്ങിലധികം വര്‍ദ്ധിപ്പിച്ചുവെന്നര്‍ത്ഥം. ആനുപാതികമായ വോട്ട് നഷ്ടം കോണ്‍ഗ്രസ്, ഇടതു മുന്നണികള്‍ക്കുണ്ടാവുകയും ചെയ്തു. 2006 നു ശേഷം നടന്ന നിയമസഭ – ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നണിയുടേയും ഇടതുമുന്നണിയുടേയും വോട്ടുവിഹിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ബി.ജെ.പി. മുന്നണി ഓരോ തവണയും തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കുകയായിരുന്നു.മാത്രമല്ല 2011 ല്‍ തോറ്റു പ്രതിപക്ഷത്തിരുന്നപ്പോള്‍ നേടിയ വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ട് വിഹിതമാണ് ജയിച്ച 2016 ല്‍ ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിയുടെ വോട്ട് വിഹിതത്തില്‍ വലിയ കുറവുവന്നതുകൊണ്ടാണ് 2011 നേക്കാള്‍ വോട്ട് വിഹിതം കുറഞ്ഞിട്ടും 2016 ല്‍ അധികാരത്തില്‍ വരാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞത്.AMITHSHA

ബി.ജെ.പി.യുടെ വളര്‍ച്ച കേരളത്തിലെ രണ്ടു പ്രധാന മുന്നണികളെയും ബാധിച്ചെങ്കിലും കോണ്‍ഗ്രസ് മുന്നണിക്കാണ് വലിയ നഷ്ടമുണ്ടായതെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഈഴ വസമുദായത്തിനു മുന്‍തൂക്കമുള്ള ബി.ഡി.ജെ.എസിന്റെ പിന്തുണയോടുകൂടി ബി.ജെ.പി.ക്ക് ഇടതു മുന്നണി വോട്ടുകള്‍ അടര്‍ത്തിയെടുക്കാനാവുമെന്നാണ് ഈ രണ്ടു കക്ഷികളുടേയും നേതാക്കള്‍ പ്രതീക്ഷിച്ചത്. ഇടതുമുന്നണിയുടെ അണികളില്‍ ഭൂരിപക്ഷവും ഹിന്ദു സമുദായത്തില്‍പ്പെട്ടവരും അതില്‍ തന്നെ ഏറ്റവും വലിയ വിഭാഗമായ (20 ശതമാനം) ഈഴവ സമുദായമാണെന്നതുമായിരുന്നു ഈ കണക്കുകുട്ടലിനു പിന്നില്‍. മറിച്ച് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെ കോണ്‍ഗ്രസ് മുന്നണിയില്‍ ഭൂരിപക്ഷസമുദായത്തിന്റെ പങ്കാളിത്തം താരതമ്യേന കുറവുമാണല്ലോ. എന്നാല്‍ സംഭവിച്ചത് പ്രതീക്ഷയ്ക്ക് വിരുദ്ധമായതാണ്.കേന്ദ്രഭരണം ബി.ജെ.പി. നിലനിര്‍ത്തുന്ന കാലം മുഴുവന്‍ ബി.ജെ.പി. സഖ്യത്തിന്റെ സ്വാധീനം കുറയാനിടയില്ല. മാത്രമല്ല വര്‍ഗ്ഗീയത ഒരിക്കല്‍ ബാധിച്ചാല്‍ അത്രഎളുപ്പം ചികിത്സിച്ചു മാറ്റാവുന്ന ഭരണമല്ലെന്നാണ് രാഷ്ട്രീയാനുഭവങ്ങള്‍ തെളിയിക്കുന്നത്. വര്‍ഗ്ഗീയ കക്ഷികളുടെ വളര്‍ച്ച മതനിരപേക്ഷ കക്ഷികളുടെ ചെലവിലാണെന്ന യാഥാര്‍ത്ഥ്യം കാണാതെ പോവരുത്. മതനിരപേക്ഷതയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണം. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ നാളുകളാണ് വരാനിരിക്കുന്നത്. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ബി.ജെ.പി.യിലേക്ക് പോയത് കോണ്‍ഗ്രസിന്റെ അണികള്‍ മാത്രമാണ്. മുസ്ലിംലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും അണികള്‍ അവിടേക്ക് പോയിട്ടില്ല.
അമിത്ഷായുടെ പദയാത്രയോടെ കേരളം കോൺഗ്രസ് , ക്രിസ്തീയ സഭ നേതൃത്വം എന്നിവർ ബിജെപി മുന്നണിയിൽ എത്തിക്കാനുള്ള മാസ്റ്റർ പ്ലാനും നടപ്പിലാക്കും .എന്തായാലും 2016 പതിഞ്ചു ശതമാനം എന്ന വോട്ട് ഇന്ന് 25 നും 30 ഇടയിൽ എത്തിക്കാൻ ആകുമെന്നും കരുതുന്നു .ഇപ്പോൾ കേരളത്തിൽ 25 ശതമാനത്തിന്റെ പിന്തുണ ഉണ്ടെന്നും വിലയിരുന്നത്തുന്നു .പദയാത്രയോടെ 30 ആക്കാനാകും എന്നും കരുതുന്നു.പദയാത്ര നടക്കുന്ന അവസരത്തിൽ തന്നെ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയും ഉണ്ടാകുമെന്നും സൂചനയുണ്ട്.

Top