അമിത് ഷായുടെ സുരക്ഷ ചിലവ് ,കണക്ക് പുറത്ത് വിടാനാകില്ലെന്ന് വിവരാവകാശ കമീഷന്‍

ന്യൂഡൽഹി:  ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷക്ക് ചെലവാക്കുന്ന പണത്തിന്റെ കണക്ക് പുറത്ത് വിടാനാകില്ലെന്ന് ദേശീയ വിവരാവകാശ കമീഷന്‍. വ്യക്തിപരമായ വിവരങ്ങള്‍, സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ എന്നിവ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ സുരക്ഷ ചെലവിന്റെ കണക്കുകള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ കമീഷന്‍ തള്ളിയത്.

സ്വകാര്യ വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നത് സംബന്ധിച്ച് വിവരങ്ങളും അപേക്ഷയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതും നല്‍കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമീഷന്‍ നിലപാടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീപക് ജുന്‍ജ എന്ന വ്യക്തി 2014 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച കമീഷന് അപേക്ഷ നല്‍കിയത്. അന്ന് അമിത് ഷാ ബി.ജെ.പിയുടെ രാജ്യസഭ അംഗമായിരുന്നില്ല. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാട് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നിലപാടിനെതിരെ ദീപക് ജുന്‍ജ നല്‍കിയ അപ്പീലിലാണ് കമീഷന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്

Top