കുമ്മനടിക്ക് ശേഷം ബിജെപി വക അടുത്ത വാക്ക്; ‘അമിട്ടടി’ സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്

കഴിഞ്ഞ ദിവസം പിണറായിയില്‍ കൂടി കടന്നുപോയ ബിജെപി ജനരക്ഷായാത്രയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്തില്ല. പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അപ്രതീക്ഷിതം ആയിരുന്നു അമിത് ഷായുടെ പിന്‍മാറ്റം. പിണറായി വിജയന്റെ നാട്ടില്‍ വരാന്‍ അമിത് ഷാ ഭയന്നു എന്നൊക്കെ ആയിരുന്നു സോഷ്യല്‍ മീഡിയ സംഖാക്കളുടെ പരിഹാസം. എന്നാല്‍ ഒരുപടി കൂടി കടന്നായിരുന്നു ട്രോളന്‍മാരുടെ പ്രതികരണം. കൊച്ചി മെട്രോയില്‍ ക്ഷണിക്കാതെ കയറിയ കുമ്മനം രാജശേഖരെ ട്രോളിയത് പോലെ തന്നെ വരാമെന്ന് പറഞ്ഞ് വരാതിരുന്ന അമിത് ഷായേയും ട്രോളി.
1
പുതിയൊരു വാക്കും സംഭാവന ചെയ്തു. അമിട്ടടി. ഇതിപ്പോള്‍ വന്ന് വന്ന് കുമ്മനടിയേക്കാള്‍ ഹിറ്റ് ആകുമോ എന്നാണ് സംശയം. ഉപയോഗം കൂടുതല്‍ ഇതിനായിരിക്കുമല്ലോ

Top