‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു; യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ 12 മണിക്ക് മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. യോഗം വിളിക്കമെന്ന് രേവതിയടക്കം മൂന്ന് നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടിയടക്കം ചര്‍ച്ചയാകുന്നുവെന്നാണ് വിവരം. നടിമാരുടെ രാജിക്ക് ശേഷം വരുന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗമാണിത്. അതേസമയം തീരുമാനങ്ങള്‍ വ്യക്തമാക്കാന്‍ 12 മണിക്ക് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും.

നടിയെ ആക്രമ‌ിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപം ശമിപ്പിക്കാനാണ് അമ്മയുടെ നീക്കം. ലണ്ടനില്‍ ഷൂട്ടിങ്ങിലായിരുന്ന പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയതോടെയാണ് യോഗം ചേര്‍ന്നത്. ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശന്‍, റിമ കല്ലിങ്ങല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നടിമാര്‍ അവര്‍ക്ക് പിന്തുണയുമായെത്തുകയും ചെയ്തു.

രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയ്ക്ക് വഴി തുറന്നത്. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

അവള്‍ക്കൊപ്പം എന്ന് പറയുമ്പോഴും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് മോഹന്‍ലാല്‍; ദിലീപിനെ പുറത്താക്കിയത് സമ്മര്‍ദ്ദം കൊണ്ട്; എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്; ദിലീപിനെ തള്ളിപ്പറയാതെ തന്ത്രപരമായ നിലപാടുകളുമായി മോഹന്‍ലാല്‍ ദിലീപ് വിഷയത്തില്‍ അമ്മ സംഘടന പിളരുന്ന അവസ്ഥ വരെ എത്തി; അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും ആവശ്യപ്പെട്ടില്ലെന്നും മോഹന്‍ലാല്‍ ഞാൻ രാജിവയ്ച്ച നടിമാർക്കൊപ്പം, ദിലീപുമായി സിനിമ ചെയ്യില്ല:പൃഥ്വിരാജ് നടിക്കൊപ്പം നടിമാര്‍ പോലുമില്ല?: ദിലീപിനായി വാദിച്ചു തുടങ്ങിയത് ഊര്‍മ്മിളാ ഉണ്ണി പിന്നാലെ പച്ചക്കൊടിയുമായി മറ്റു നടിമാരും മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡണ്ട് .ജനറൽ സെക്രട്ടറിയായും മമ്മൂട്ടി തുടരും
Latest
Widgets Magazine