പോലീസ് അക്കാദമി ഐജിയെ കാണാന്‍ ഔദ്യോഗിക വസതിയില്‍ അമൃതാനന്ദമയി; സുരേഷ് രാജ് പുരോഹിത് പുതിയ വിവാദത്തില്‍

തൃശൂര്‍: നിയന്ത്രണം ലംഘിച്ച് പോലീസ് അക്കാദമയില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ കാണാന്‍ മാതാ അമൃതാനന്ദമയി എത്തിയത് വിവാദമാകുന്നു. പുറത്ത് നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണമുള്ള പോലീസ് അക്കാദമിയില്‍ കഴിഞ്ഞ ദിവലമാണ് മാതാ അമൃതനാന്ദമയി പോലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിന്റെ ഒദ്യോഗിക വസതിയില്‍ എത്തിയത്. നേരത്തെ ഏറെ വിവാദത്തില്‍ പെട്ട ഉദ്യാഗസ്ഥനാണ് ഐജി പുരോഹിത് രാജ്. അക്കാദമി കാന്റീനില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയും പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിതും വിവാദമായിരുന്നു.
ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ഐ ജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയിയെത്തിയത്. പുറത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ്, അമൃതാനന്ദമയിയുടെയും ഭക്തരുടെയും സന്ദര്‍ശനം.

സുരേഷ് രാജ് പുരോഹിത് ചുമതലയേറ്റതിന് ശേഷം പോലീസ് അക്കാദമിയില്‍ നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഏറെ വിവാദമായിരുന്നു. ഇതോടെ മാധ്യമങ്ങള്‍ക്ക് പോലും അക്കാദമിയിലേക്ക് പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. അക്കാദമയിലെ മെസില്‍ മാംസാഹാരം നിരോധിച്ചതും ട്രെയിനികളെ പീഡിപ്പിക്കുന്നതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top