എമി ലെസ്ബിയനാണോ; പുതിയ ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു

എമി ജാക്‌സണിന്റെ പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പുതിയ വിവാദത്തിനാണ് ചിത്രം തിരികൊളുത്തിയിരിക്കുന്നത്. പെണ്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്നൊരു ചൂടന്‍ ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതില്‍ കുറിച്ചിരിക്കുന്ന അടിക്കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടവെച്ചിരിക്കുന്നത്.

‘വൈഫ് ലൈഫ്’ എന്നായിരുന്നു ആമി ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ആമി ലെസ്ബിയന്‍ ആണോ എന്നാണ് ചിത്രത്തിന് വരുന്ന കൂടുതല്‍ കമന്റുകളിലും ആരാധകരുടെ സംശയം. നടിക്ക് ഈ പെണ്‍കുട്ടിയുമായി പ്രണയ ബന്ധത്തിലാണെന്നും അത് വ്യക്തമാക്കുന്നതാണ് ഈ ചിത്രമെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്. ഇതാദ്യമായല്ല ആമി ഇങ്ങനെയൊരു വിവാദത്തില്‍ അകപ്പെടുന്നത്. നേരത്തെ രണ്ട് പെണ്‍മോഡലുകള്‍ക്കൊപ്പം നഗ്നയായി ആമി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അന്ന് ആ ഫോട്ടോഷൂട്ട് വലിയ വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്രാസപ്പട്ടണമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ആമി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഏക് ദീവാനാ ഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മോഡലിങ് രംഗത്ത് ആമി നിറഞ്ഞു നില്‍ക്കുകയാണ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2വില്‍ ആമിയാണ് നായിക.

Top