മനുഷ്യരൂപത്തിലും കാക്കയുടെ രൂപത്തിലും കണ്ടിട്ടുണ്ട്: ആറ് വര്‍ഷം മുമ്പ് മരിച്ച മകളുടെ പ്രേതം വീട്ടില്‍ വരാറുണ്ടെന്ന് അച്ഛന്റെ വെളിപ്പെടുത്തല്‍

മകളുടെ ആത്മാവ് വീട്ടില്‍ വരാറുണ്ടെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍. ആറു വര്‍ഷം മുമ്പാണ് മകള്‍ മരണമടഞ്ഞത്. പ്രശസ്ത ബ്രിട്ടീഷ് ഗായികയായിരുന്ന ആമി വൈന്‍ഹൗസിന്റെ അച്ഛനാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.

ആറു വര്‍ഷം മുമ്പ് മരിച്ച ആമിയുടെ പ്രേതം പതിവായി വീട്ടില്‍ വരാറുണ്ടെന്നാണ് അച്ഛന്‍ മിച്ച് വൈന്‍ഹൗസ് പറയുന്നത്.

മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വിഷബാധയാലാണ് 2011 ജൂലൈയില്‍ ആമി മരിക്കുന്നത്. അതിനുശേഷം അവളുടെ ഓര്‍മ്മകളില്‍ മുഴുകി കഴിയുകയാണ് ആമിയുടെ കുടുംബം. ആമി വൈന്‍ഹൗസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ജീവകാരുണ്യസംഘടന രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായാണ് ടാക്സി ്രൈഡവറായിരുന്ന മിച്ചും കുടുംബവും ജീവിക്കുന്നത്. കെന്റിലെ കുടുംബവീട്ടിലാണ് ആമിയുടെ പ്രേതം വരാറുള്ളതെന്ന് ദ സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മിച്ച് വൈന്‍ഹൗസ് വെളിപ്പെടുത്തുന്നത്.

ചിലപ്പോള്‍ മനുഷ്യരൂപത്തില്‍ വരുമെന്നും ചിലപ്പോള്‍ വരുന്നത് കാക്കയുടെ രൂപത്തിലാണെന്നും മിച്ച് പറയുന്നു. കൂടുതലും അവളുടെ ജന്മദിനമായ സെപ്റ്റംബര്‍ 14നാണ് വീട്ടിലെത്താറുള്ളത്. അവള്‍ വന്ന് എന്റെ കിടക്കയുടെ അറ്റത്ത് ഇരിക്കാറുണ്ട്. എന്നെ നോക്കിയിരിക്കും. ഒന്നും സംസാരിക്കാറില്ല. നിനക്ക് സുഖമാണോയെന്ന് ചോദിക്കുമ്പോള്‍ ഒരു മന്ദസ്മിതം മാത്രമാണ് അവളുടെ മറുപടിയെന്നും മിച്ച് പറയുന്നു.2008ലെ ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങില്‍ അഞ്ച് അവാര്‍ഡുകളാണ് എമി വാരിക്കൂട്ടിയത്. ആറ് അവാര്‍ഡ് വീതം നേടിയ ബിയോണ്‍സും അഡെലും മാത്രമാണ് ഇക്കാര്യത്തില്‍ എമിക്കു മുമ്പിലുള്ളത്.

അച്ഛന്റെ പദവി ആഘോഷമാക്കാതെ തൊഴിലെടുത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്ന മകള്‍; രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകള്‍ വാര്‍ത്തയാകുന്നത് ഡ്യൂട്ടി മാറ്റിയപ്പോള്‍ നക്ഷത്രഹോട്ടലില്‍ കോക്‌ടെയില്‍പാര്‍ട്ടി..2000 പേര്‍ക്ക് സദ്യ, അതിഥിയായി മുഖ്യമന്ത്രി പിണറായിയും,ആഡംബരത്തികവിൽ ഒരു കമ്യൂണിസ്റ്റ് വിവാഹം രണ്ടാം വിവാഹം അറിയാതിരിക്കാന്‍ ഭാര്യയെയും മകളെയും അഞ്ച് വര്‍ഷം പൂട്ടിയിട്ടു; വീട്ടുതടങ്കലിലായവരെ പുറത്തെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത് പുലിയോട് പോരാടിയ ഇരുപത്തഞ്ചുകാരി…മകളെ രക്ഷിക്കാനുള്ള അമ്മയുടെ ചങ്കൂറ്റത്തിനു മുന്നില്‍ പുലിപോലും കീഴടങ്ങി ! അച്ഛന്‍ പീഡിപ്പിച്ച മകള്‍ക്ക് സത്യം തെളിയിക്കാന്‍ ഏല്‍ക്കേണ്ടിവന്നത് ക്രൂര പീഡനം; അമ്മയും ജ്യോതിഷിയും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
Latest
Widgets Magazine