ആർമി ഓഫീസറെയും പാകിസ്ഥാൻ ഹണി ട്രാപ്പിൽ കുടുക്കി !..ഇന്ത്യൻ രഹസ്യങ്ങൾ ലീക്ക് ചെയ്‌യപ്പെടുന്നു ?

ന്യൂഡൽഹി : ഇന്ത്യൻ അതിരഹസ്യ വിവരണങ്ങൾ ലീക്ക് ചെയ്യപ്പെടുന്നുവോ >എയർഫോഴ്സ് ഉദ്യോഗസ്ഥൻ അരുൺ മർവക്ക് പിറകെ ഇന്ത്യൻ ആർമി ഓഫീസറും പാകിസ്ഥാൻ ചാരസംഘടനയുടെ ഹണിട്രാപ്പിൽ കുടുങ്ങിയതായി സൂചന.ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഹണിട്രാപ്പിൽ കുടുങ്ങിയതായ സംശയത്തെ തുടർന്ന് ആർമിയുടെ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. വിശദ വിവരങ്ങൾക്കായി ഉദ്യോഗസ്ഥനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

ആർമിയുടെ ജബൽ പൂർ സെന്ററിൽ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ വീടും,ഓഫീസും അന്വേഷണ ഉദ്യോസ്ഥർ പരിശോധിച്ചു.ഇന്റലിജൻസുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ ഇവിടെ നിന്ന് കണ്ടെടുത്തതായാണ് സൂചന.ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹത്തെ തുടർ അന്വേഷണങ്ങൾക്കായി ലക്നൗവിലേക്ക് കൊണ്ടുപോകും.ദിവസങ്ങൾക്ക് മുൻപാണ് പാക്കിസ്ഥാനിലെ ചാര ഏജന്‍സിയായ ഐ എസ് ഐക്ക് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ രഹസ്യ രേഖകള്‍ കൈമാറിയ ഉദ്യോഗസ്ഥൻ അരുൺ മർവയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വ ഹണി ട്രാപ്പില്‍ കുടുങ്ങിയാണ് രഹസ്യരേഖകള്‍ ഐ എസ് ഐ ക്ക് കൈമാറിയത്.ഡിസംബര്‍ പകുതിയോടെയാണ് മോഡലുകള്‍ എന്ന വ്യാജേന രണ്ടു ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ ഐ എസ് ഐ, അരുണ്‍ മര്‍വയുമായി ബന്ധം സ്ഥാപിക്കുന്നത്. കിരണ്‍ രന്ഥ്വ, മഹിമ പട്ടേല്‍ എന്നീ വ്യാജ പേരുകളിലായിരുന്നു അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്.

വാട്‌സ് ആപ്പ് ആക്ടിവേറ്റ് ചെയ്യാനായി മര്‍വ തന്നെ പെണ്‍സുഹൃത്തിന് സിം കാര്‍ഡും എത്തിച്ചു നല്‍കി. തുടര്‍ന്ന് നിരന്തരമായി നടത്തിയ അശ്ലീല സംഭാഷണത്തിനിടയിലാണ് മര്‍വ എയര്‍ ഫോഴ്‌സിന്റെ സുപ്രധാന രേഖകള്‍ വാട്‌സ് ആപ്പിലൂടെ കൈമാറുന്നത്.ഐ എ എഫ് ഹെഡ്ക്വാര്‍ട്ടേഷ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന രഹസ്യരേഖകളുടെ ചിത്രം സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തിയതിനു ശേഷം വാട്‌സ് ആപ്പിലൂടെ കൈമാറുകയായിരുന്നു. യുദ്ധമുറകളുടെ പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറ്റം ചെയ്തു. ഗഗന്‍ ശക്തി എന്ന അഭ്യാസമുറയും കൈമാറ്റം ചെയ്യപ്പെട്ടവയുടെ കൂടെ ഉള്‍പ്പെട്ടിട്ടുണ്ട്.

സുരക്ഷ കര്‍ശനമായതിനാല്‍ ഐ എ എഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സ്മാര്‍ട്ട് ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി ഓഫീസില്‍ ഫോണ്‍ കൊണ്ടു വന്ന മര്‍വയെ ദിവസങ്ങളോളം നിരീക്ഷിച്ചതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.

Top