പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയും” മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി:പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയും.. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ രംഗത്ത് .പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയുമെന്നാണ് രാധാകൃഷ്ണന്റെ വിവാദപരാമര്‍ശം.”ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. പിണറായിക്ക് കാറില്‍ നിന്നിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും. മണിക്ക് സര്‍ക്കാരിന്റെ ഗതി വരുത്തും.””നാളെ ഞാന്‍ ശബരിമലക്ക് പോകും. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യു.”-കൊച്ചിയില്‍ നടത്തിയ പ്രസംഗത്തില്‍ രാധാകൃഷ്ണന്‍ പറയുന്നു.

അതേസമയം നിലയ്ക്കലില്‍ നിന്ന് ഇന്നലെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും.

അതേസമയം നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. ശബരിമലയില്‍ ഓരോ ദിവസവും ദേശീയ നേതാക്കളടക്കം ഒരോ നേതാക്കളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരടക്കം ശബരിമലയില്‍ എത്തുമെന്നാണ് സൂചന.

മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയില്‍ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബിജെപി പുതിയ തന്ത്രം സ്വീകരിക്കുന്നതെന്നാണ് സൂചന.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് പൊലീസ് നേരത്തെ വിശദമാക്കിയിരുന്നു. സുപ്രീംകോടതി വിധി ലംഘിക്കുകയും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് പോവുന്നതില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചിരുന്നു.

Latest
Widgets Magazine