നോവില്‍ വിങ്ങുന്ന മനസ്സുമായി അമൃത പാടുന്നു…

നോവില്‍ വിങ്ങുന്ന മനസ്സുമായി അമൃത പാടുന്നു..’അണയാതെ..’ഗായികയായ അമൃത സുരേഷിന്റെ അണയാതെ എന്നുപേരിട്ട പുതിയ ആല്‍ബം വേദനയുടെ തീക്കനലായി മാറുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് പേരെടുത്ത ഗായികയാണ് അമൃത. തമിഴ്താരം ബാലയുമായുള്ള പ്രേമം വിവാഹത്തിലെത്തിച്ചു. ഒരു കുഞ്ഞും ജനിച്ചു. പക്ഷെ ആ സന്തോഷം ഏറെ നാള്‍ നീണ്ടുനിന്നില്ല. അവര്‍ വിവാഹമോചനം നേടി. ഇപ്പോള്‍ കുഞ്ഞാണ് അമൃതയുടെ ലോകം.

അങ്ങനെയിരിക്കെയാണ് അമൃതയുടെ ആല്‍ബം ഹിറ്റാകുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ നോവില്‍ വിങ്ങുന്ന മനസ്സുമായയാണ് അമൃതയെത്തുന്നത്. കണ്ണീരിറ്റുന്ന അവളുടെ നൊമ്പരത്തിന് ആശ്വാസമായി ആരും തുണയില്ല. വിഷാദം മുറ്റിയ കാറ്റിനൊടുവില്‍ നറുവെളിച്ചമായി ഒരു അപ്പൂപ്പന്‍താടി അവളെ തേടിയെത്തുന്നു. ആ തലോടലില്‍ അവളുണരുകയാണ്. അണയാന്‍ വെമ്പിനിന്ന തിരിനാളം പുതുവെളിച്ചമായി തെളിയുന്നു. അവള്‍ പുഞ്ചിരിയോടെ തലയുയര്‍ത്തുന്നു.
മൈഐ ഫിലിംസിന്റെ ബാനറില്‍ അമൃത തന്നെയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നതും. ഈണമിട്ടതും പാടിയതും അമൃതയാണ്. അഭിനയിക്കാന്‍ ഒത്തിരി പേടിയായിരുന്നുവെന്നാണ് അമൃത പറയുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ് ഒക്കെ. പിന്നെ എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോള്‍ അങ്ങ് ചെയ്തു. സംവിധായകന്‍ വിപിന്‍ ദാസ് പറഞ്ഞു, അതുപോലെ ചെയ്തു. അഭിനയം ഒരുവിധം ഒപ്പിച്ചു എന്നു പറയുന്നതാകും ശരി. അനിയത്തി അഭിരാമിയാണ് എന്റെ ഏറ്റവും വലിയ പ്രോത്സാഹനവും വിമര്‍ശകയും. അവള്‍ക്ക് പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു. അഭിനയം കുറച്ചുകൂടി മെച്ചപ്പെടുത്താനുണ്ടെന്നും അവള്‍ പറഞ്ഞു.

Latest