ഗുജറാത്ത് ലയണ്‍സിന്റെ ആന്‍ഡ്രൂ ടൈക്ക് പരിക്ക്; താരം നാട്ടിലേക്ക് മടങ്ങുന്നു

ഡല്‍ഹി : തോളിനു പരുക്കേറ്റ ഗുജറാത്ത് ലയണ്‍സ് ഓള്‍റൗണ്ടര്‍ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ ടൈയ്ക്ക് ഇന്ത്യന്‍ പ്രീമയിര്‍ ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാകും. ബൗണ്ടറി തടയാന്‍ ഡൈവ് ചെയ്യുന്നതിനിടെയാണു ടൈയ്ക്കു പരുക്കേറ്റത്.

അതേസമയം ഒരുതവണ ഹാട്രിക്കും മറ്റൊരിക്കല്‍ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ടൈയുടെ പിന്‍മാറ്റം ഗുജറാത്തിനു കനത്ത തിരിച്ചടിയാണ്. ആറു മല്‍സരങ്ങളില്‍ നിന്നു ടൈ 12 വിക്കറ്റ് നേടി. തോളെല്ലിനു സ്ഥാനം തെറ്റിയതാണു പ്രശ്‌നം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കിയെങ്കിലും എത്ര ദിവസം കൊണ്ടു പൂര്‍വസ്ഥിതിയിലെത്താന്‍ കഴിയുമെന്നുറപ്പില്ലെന്നു ടൈ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ നാട്ടിലേക്കു തിരിക്കും.

Top