ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് എന്‍ വേര്‍ഷന് കിടിലം പേരിട്ടു; ‘നൗഗട്’

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന ഒന്നായിരുന്നു ഗൂഗിള്‍ നെയ്യപ്പമെന്ന പേര് തിരഞ്ഞെടുക്കുമെന്ന്. എന്നാല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് എന്‍ വേര്‍ഷന് തിരഞ്ഞെടുത്തത് ഫ്രാന്‍സ് പേരാണ്. ഫ്രാന്‍സില്‍ ലഭിക്കുന്ന ഒരുതരം മധുരമിഠായിയുടെ പേരാണ് നൗഗട്. വ്യത്യസ്തമായ പേര് തന്നെയാണ് ഗൂഗിള്‍ തിരഞ്ഞെടുത്തത്.

വോട്ടെടുപ്പിലൂടെയാണ് പേരിട്ടത്. എന്നാല്‍ മധുരതരമായ പേരുകള്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷന് ഇടുന്നതില്‍ പാരമ്പര്യം തുടരുകയാണ് ഗൂഗിള്‍ ചെയ്തത്. കപ്കേക്കില്‍ തുടങ്ങി ഐസ്‌ക്രീമും ജെല്ലി ബീനും സാന്‍ഡ്വിച്ചും കിറ്റ്കാറ്റും വരെ ഗൂഗിള്‍ ഒഎസിനു പേരായിട്ടുണ്ട്. ന്യൂടെല്ല എന്നായിരിക്കും പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനു പേര് എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ നൗഗട് എന്നാണ് പേരെന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കും.

മലയാളികളും ഏറെ നിരാശരാകും. കാരണം എന്‍ വേര്‍ഷന് തങ്ങളുടെ പ്രിയഭക്ഷ്യ വിഭവമായ നെയ്യപ്പത്തിന്റെ പേരിടാന്‍ അവരും ഏറെ പരിശ്രമിച്ചിരുന്നു. ഇതിനായി സോഷ്യല്‍മീഡിയയില്‍ മലയാളികള്‍ കാംപയിനും സംഘടിപ്പിച്ചു. വോട്ടെടുപ്പും നടത്തിയിരുന്നു. ആഗ്രഹിച്ച പേരു കിട്ടിയില്ലെന്നു കരുതി ആരും നിരാശരല്ല കേട്ടോ. ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷന്‍ ഒ എന്നായിരിക്കുമെന്നും അതിനു ഒറിയോസ് എന്ന് പേരിടീക്കണമെന്നും അവര്‍ ഇപ്പോഴേ തീരുമാനിച്ചു കഴിഞ്ഞു. ഇതിനുള്ള പരിശ്രമത്തിലായിരിക്കും ഇനി അവര്‍.

ആപ്പുകളുടെ സ്പ്ലിറ്റ് സ്‌ക്രീന്‍ വ്യൂ, കൂടുതല്‍ വിവരദായകമായ നോട്ടിഫിക്കേഷന്‍ പാനല്‍, കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയ പവര്‍ സേവിംഗ് മോഡ് എന്നിവയാണ് പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്റെ സവിശേഷതകള്‍.

Latest
Widgets Magazine