90കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും സുരക്ഷാ ഭീഷണി; അതിലൊന്ന് നിങ്ങളുടേതുമാകാം; രഹസ്യവിവരങ്ങള്‍ കൊള്ളയടിച്ച് ക്വാഡ് റൂട്ടര്‍

Qualcomm

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ മൊബൈലിലെ രഹസ്യവിവരങ്ങളെല്ലാം തന്നെ ചോര്‍ത്താന്‍ ക്വാഡ് റൂട്ടറും രംഗത്തെത്തിയിട്ടുണ്ട്. ഗുരുതര സുരക്ഷാ ഭീഷണി നേരിട്ടാണ് 90 കോടിയിലധികം സ്മാര്‍ട് ഫോണുകള്‍ നിലനില്‍ക്കുന്നത്.

അതിലൊന്ന് നിങ്ങളുടേതുമാകാം. പ്രൊസസര്‍ വരുത്തുന്ന പണിയാണ് സാമ്പത്തിക നഷ്ടം ഉള്‍പ്പടെയുള്ള സുരക്ഷാ ഭീഷണിക്ക് വഴിവയ്ക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണുകളില്‍ ക്വാല്‍കോം പ്രോസസര്‍ ഉള്ള ഉപഭോക്താക്കളാണ് തല്‍ക്കാലം പേടിക്കേണ്ടത്. കാരണം ക്വാല്‍കോം പ്രൊസസറിലാണ് സുരക്ഷാ പിഴവ് റിപ്പോര്‍ട്ട് ചെയ്തത്. ക്വാഡ്റൂട്ടര്‍ (ഝൗമറഞീീലേൃ) ഉപയോഗിച്ച് ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണിന്റെ സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊബൈല്‍ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍, പിന്‍ നമ്പര്‍, ജിപിഎസ്, വീഡിയോ – ഓഡിയോ റെക്കോര്‍ഡ് തുടങ്ങിയവയെല്ലാം ഹാക്കര്‍മാരുടെ കൈകളിലാവും. ഏതെങ്കിലും മാല്‍വെയര്‍ ആപ്പ് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഫോണിനെ നിയന്ത്രിക്കാനും കഴിയും. പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുക്കുമ്പോല്‍ കൂടുതല്‍ കരുതല്‍ പാലിക്കണം. ഇതാണ് പ്രശ്നത്തെ മറികടക്കാനുള്ള നിര്‍ദ്ദേശമായി ചെക്പോയന്റ് റിസര്‍ച്ചേഴ്സ് പറയുന്നത്. ഫോണിന് സുരക്ഷാ പ്രശ്നമുണ്ടോ എന്ന് പരിശോധിക്കാന്‍ സൗജന്യ ആപ്ലിക്കേഷനും ചെക് പോയിന്റ് റിസര്‍ച്ചേഴ്സ് രൂപപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്സ് എസ്7, ഗാലക്സ് എസ്7 എഡ്ജ്, വണ്‍ പ്ലസ് ത്രി, ഗൂഗിള്‍ നെക്സസ് 5 എക്സ്, നെക്സസ് 6, നെക്സസ് 6പി, എല്‍ജി ജി4, എല്‍ജി ജി 5, എല്‍ജി വി10, വണ്‍ പ്ലസ് വണ്‍, വണ്‍ പ്ലസ് 2 തുടങ്ങി കൂടുതല്‍ വിറ്റഴിഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍ മോഡലുകളിലാണ് സുരക്ഷാപിഴവ്.

ക്വാല്‍കോം പ്രോസസര്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളുടെ സുരക്ഷാപിഴവ് നേരത്തെയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചെക്പോയന്റ് റിസര്‍ച്ചേഴ്സ് (ഇവലരസുീശി േഞലലെമൃരവലൃ)െ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ചെക്ക്പോയന്റിന്റെ ബ്ലോഗില്‍ ആണ് സുരക്ഷാ പിഴവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയാണ് ചെക് പോയിന്റ് റിസര്‍ച്ചേഴ്സ്.

Top