വരള്‍ച്ച പ്രശ്‌നം കാരണം ഇന്ത്യയ്ക്ക് ഐപിഎല്‍ നഷ്ടമാകരുതെന്ന് അനില്‍ കുംബ്ലെ

ANIL-KUMBLE

തിരുവനന്തപുരം: ഐപിഎല്ലുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. വെള്ളത്തിന്റെ പ്രശ്‌നം കാരണം ഐപിഎല്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റിയേക്കുമെന്ന തീരുമാനം അംഗീകരിക്കാനാകില്ല. വരള്‍ച്ച പ്രശ്നം കാരണം ഇന്ത്യയ്ക്ക് ഐപിഎല്‍ നഷ്ടമാകരുതെന്നാണ് കുംബ്ലെ വ്യക്തമാക്കിയത്.

വെള്ളത്തിന്റെ പ്രശ്നം കാരണം അടുത്ത സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റിയേക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ സൂചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അനില്‍ കുബ്ലെയുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തിന് ഏറെ വരുമാനമുണ്ടാക്കുന്ന ഒന്നാണ് ഐപിഎല്‍ മത്സരം. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിന്നും ഇത് മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് അനില്‍ കുംബ്ലെ മാധ്യമങ്ങളോട് പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്ദര്‍ശിക്കുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം.

മുന്‍പ് രണ്ടു തവണ ഇന്ത്യയില്‍ നിന്നും ഐപിഎല്‍ മത്സരങ്ങള്‍ മാറ്റി വച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 2000ല്‍ സൗത്ത് ആഫ്രിക്കയിലേക്കും 2014ല്‍ 15 ജിവസത്തേക്ക് യുഎഇയിലേക്കുമായിരുന്നു മത്സരം മാറ്റി വച്ചത്.കടുത്ത വരള്‍ച്ച മൂലം മഹാരാഷ്ട്രയില്‍ നിന്നും ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അനില്‍ കുംബ്ലെയും മുന്‍ ടേബിള്‍ ടെന്നിസ് താരം വസന്ത് ഭരദ്വാജും ചേര്‍ന്ന് സ്ഥാപിച്ച ടെന്‍വിക് കായിക അക്കാദമിയാണ് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നല്‍കുന്നത്. നിലവില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ടെന്നിസ്, ടേബിള്‍ ടെന്നിസ്, വോളിബോള്‍, സ്‌ക്വാഷ്, നീന്തല്‍ എന്നിവക്കും വൈകാതെ പരിശീലനം തുടങ്ങും.

Top