അഞ്ജലിയ്ക്കു പ്രണയസാഫല്യം: പിറന്നാൾ ദിനത്തിൽ പ്രണയം പൂവണിഞ്ഞത് ട്വിറ്ററിലൂടെ

സ്വന്തം ലേഖകൻ

ചെന്നൈ: പിറന്നാൾ ദിനത്തിൽ തമിഴിലെ പ്രിയ താരം അഞ്ജലിയ്ക്കു പ്രണയസാഫല്യം. അഞ്ജലിയ്ക്കുള്ള പ്രണയ സമ്മാനമായി യുവ നടൻ ജെയ് ആണ് തന്റെ പ്രണയം ട്വിറ്ററിലൂടെ പങ്കുവച്ചത്.
തമിഴിലെ പ്രമുഖ യുവനടി അഞിജലിയുടെ പിറന്നാൾ ദിനത്തിലാണ് ചലച്ചിത്ര ലോകത്തെ പ്രണയം തിരശ്ശീലയ്ക്ക് മുന്നിലെത്തിയത്. അഞ്ജലിക്കുള്ള ജന്മദിന സമ്മാനത്തിനൊപ്പം യുവ നടൻ തന്നെയാണ് പ്രണയം പരസ്യമാക്കിയത്.
പ്രമുഖ യുവ നടൻ ജയ്യും അഞ്ജലിയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സൂപ്പർഹിറ്റായ എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിൽ ഒന്നിച്ചത്. അന്ന് തുടങ്ങിയ അടുപ്പം പ്രണയത്തിന് വഴിമാറുകയായിരുന്നെന്നാണ് സൂചന. അഞ്ജലിക്കുള്ള പിറന്നാൾ സന്ദേശം പ്രണയാതുരമാക്കിയാണ് ജയ് പ്രണയം പരസ്യമാക്കിയത്.

Latest
Widgets Magazine