തല മറച്ച് ക്ഷേത്രത്തിലെത്തി: യുവതിയെ ക്ഷേത്ര ജീവനക്കാര്‍ പുറത്താക്കി; യുവതിയുടെ പരാതി ഫേസ്ബുക്ക് ലൈവില്‍

പാലക്കാട്: തല മറച്ചെന്ന പേരില്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി യുവതി ഫേസ്ബുക്ക് ലൈവില്‍. പാലക്കാട് സ്വദേശിനി അഞ്ജന മേനോനാണ് ക്ഷേത്രത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. താനൊരു മുസ്ലീമല്ലെന്നും മുസ്ലീങ്ങള്‍ തീവ്രവാദികളല്ലെന്നും യുവതി പറയുന്നുണ്ട്.

മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്ന് യുവതി പറയുന്നു. സുഹൃത്തുക്കളുടെ ഒപ്പമെത്തിയ അഞ്ജന തല ഷാളുകൊണ്ട് മറച്ചിരുന്നു. ഇതിനാല്‍ ചിലര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ് വിലക്കുകയായിരുന്നു. വിശ്വാസിയാണെന്നതിന് തെളിവു കാണിക്കണമെന്ന് ആവശ്യപ്പെടുകയും കൂടെ പരസ്യ അസഭ്യവര്‍ഷവും ഉണ്ടായതായി അഞ്ജന പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചികിത്സയുടെ ഭാഗമായി മുടി നീക്കം ചെയ്തതിനാല്‍ വെയിലേല്‍ക്കാതിരിക്കാന്‍ തലയില്‍ സ്‌കാര്‍ഫ് ഇട്ടിരുന്നതാണെന്നും യുവതി പറയുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ പ്രദകഷിണം വയ്ക്കാന്‍ സമ്മതിക്കില്ലെന്നും തലയിലെ തട്ടം മാറ്റണമെന്നുമായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. തികഞ്ഞ വിശ്വാസിയാണെന്നും അമ്പലത്തിനെതിരെ പറഞ്ഞിട്ടില്ലെന്നും അഞ്ജന പറയുന്നു.

Top