ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

അഞ്ജു ബോബി ജോര്‍ജ്ജിന് ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ കിട്ടും ?13 വര്‍ഷത്തിന് ശേഷം മെഡലിലേക്ക് ?

ന്യുഡല്‍ഹി :അഞ്ജു ബോബി ജോര്‍ജ്ജിന് ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ കിട്ടുമോ എന്ന സമ്മ്ശയം ഇപ്പോല്‍ ഉയരുകയാണ്.ലോക ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റായ അഞ്ജുവിന് കരിയറില്‍ ഉടനീളം കിട്ടാക്കനിയായിരുന്ന ഒളിമ്പിക്‌സ് മെഡലും ഒടുവില്‍ തേടിയെത്തുമോ?

2004 ഏതന്‍സ് ഒളിമ്പിക്‌സില്‍ ലോംഗ്ജംപില്‍ മത്സരിച്ച താരം ദേശീയ റെക്കോഡ് തിരുത്തി 6.83 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനത്തായി പോയിരുന്നു. ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംസണ്‍ നാലാമതും ബ്രിട്ടന്റെ ജേഡ് ജോണ്‍സണ്‍ ആറാമതും ആയിരുന്നു. എന്നാല്‍ മത്സരത്തില്‍ സ്വര്‍ണ്ണവും വെള്ളിയൂം വെങ്കലവും നേടിയ റഷ്യയുടെ തത്യാന ലെബ്‌ഡോവ, ഇറിനാ മെലെഷിനാ, തത്യാനാ കൊട്ടോവ എന്നീ താരങ്ങള്‍ ഈ മത്സരത്തിന് പിന്നാലെ ഉത്തേജക പരിശോധനയില്‍ കുടുങ്ങിയിരുന്നു. ഇവരുടെ മെഡലുകള്‍ തിരിച്ചെടുത്താല്‍ അഞ്ജുവിന് വെള്ളി ലഭിക്കും.

ഓസ്‌ട്രേലിയയും ഇന്ത്യയും ബ്രിട്ടനും ഈ ആവശ്യം ഉന്നയിച്ച് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷനുകളുടെ അസോസിയേഷനും അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതിക്കും മുന്നില്‍ എത്തി. ഏതന്‍സില്‍ സ്വര്‍ണ്ണം നേടിയ ലബഡോവ രണ്ടു വെള്ളിമെഡലുകള്‍ ബീജിംഗില്‍ 2008 ല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ മരുന്നടി പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്തു. ഏതന്‍സിലെ വെള്ളിമെഡല്‍ താരം സിമാജനയെ 2012 ല്‍ മരുന്നടിക്ക് പിടിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തേക്ക് വിലക്ക് കിട്ടിയിരുന്നു. ലണ്ടന്‍ ഗെയിംസിലും 2005 ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ കോട്ടോവയെ 2013 ല്‍ നടന്ന പുന: പരിശോധനയില്‍ മരുന്നടിച്ചിരുന്നു എന്ന് കണ്ടെത്തിയതിനാല്‍ മെഡല്‍ തിരിച്ചു വാങ്ങുകയും ചെയ്തു.anju-bobby-george-1

സംശുദ്ധമായി പങ്കെടുക്കുന്ന കായികതാരങ്ങളെ സംരക്ഷിക്കുന്നതില്‍ ഐഒസി പരാജയമാണെന്ന് നേരത്തേ അഞ്ജു ആരോപിച്ചിരുന്നു. 2013 ല്‍ കൊട്ടോവയെ അയോഗ്യയാക്കിയപ്പോള്‍ തങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. മരുന്നടിയില്‍ കുടുങ്ങി ശിക്ഷ വാങ്ങഇയ റഷ്യന്‍ അത്‌ലറ്റുകളെല്ലാം ഏതന്‍സ് ഒളിമ്പിക്‌സിലും ഉണ്ടായിരുന്നു. 7 മീറ്ററും 7.22 മീറ്ററും ചാടിയ മെലെഷിനയെ അവിശ്വസനീയമായ ആ പ്രകടനങ്ങള്‍ക്ക് ശേഷം പിന്നീട് ഒരിടത്തും കണ്ടില്ല. 2004 ല്‍ 7.33 മീറ്റര്‍ ചാടിയ ലെബഡോവയുടെ പ്രകടനം ആ ഒളിമ്പിക്‌സിന് ശേഷം മോശമായി. 2007 ല്‍ യോക്കോഹോമയിലെ സൂപ്പര്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ കോട്ടോവയെ തോല്‍പ്പിക്കുകയും ചെയ്തു.

വാഡയുടെ അക്രഡിറ്റേഷനുള്ള റഷ്യയിലെ ഒരു ലബോറട്ടറിയുടെ പിന്തുണയോടെ താരങ്ങള്‍ വ്യാപകമായി ഉത്തേജകം ഉപയോഗിക്കുന്നതായും പരിശോധനയില്‍ കൃത്രിമത്വം കാട്ടുകയും ചെയ്തുവെന്ന ലോക ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതോടെ ബ്രസീലില്‍ നടന്ന റിയോ ഒളിമ്പിക്‌സില്‍ നിന്നും റഷ്യന്‍ അത്‌ലറ്റിക് ടീമിനെ ഒളിമ്പിക് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ട്രാക്ക് ആന്റ് ഫീല്‍ഡില്‍ ഇന്ത്യയ്ക്കായി മലയാളിതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ പോലെ നേട്ടം ഉണ്ടാക്കിയ അത്‌ലറ്റുകള്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

Latest
Widgets Magazine