തോറ്റ് പിന്മാറില്ല; അഞ്ജു ഖേലോ ഇന്ത്യ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് അംഗം

Anju Bobby George

ദില്ലി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച അഞ്ജു ബോബി ജോര്‍ജ്ജിനെ കേന്ദ്രസര്‍ക്കാര്‍ ഖേലോ ഇന്ത്യ പദ്ധതിയുടെ എക്സിക്യൂട്ടീവ് അംഗമായി നിയമിച്ചു. തോറ്റ് പിന്മാറാന്‍ അഞ്ജു ഏതായാലും തയ്യാറല്ല എന്നു തന്നെ പറയാം.

അഞ്ജു ബോബി ജോര്‍ജിനെ കൂടാതെ പുല്ലേല ഗോപിചന്ദും സമിതിയില്‍ അംഗമാണ്. എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തതിലൂടെ തന്നെ വലിയ ഉത്തരവാദിത്വമാണ് കേന്ദ്രം എല്‍പ്പിച്ചിരിക്കുന്നതെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു. കേരളത്തിലെ കായിക താരങ്ങള്‍ക്ക് മികവു തെളിയിക്കാന്‍ കഴിയുന്ന കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്പോര്‍ട്സ് കൗണ്‍സിലിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു. അപമാനം സഹിച്ച് ഇനി തുടരാനാവില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവെച്ചിരുന്നു.കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കായിക മന്ത്രി ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു.

Top