ലാപ്‌ടോപ് ഹാജരാക്കിയില്ല; ഫ്രാങ്കോക്ക് എതിരെ വീണ്ടും കേസ്

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും കേസ്. കേസിലെ പ്രധാന തെളിവുകളിലൊന്നായ ലാപ്‌ടോപ്പ് ഹാജരാക്കാതെ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കുറ്റമാരോപിച്ചാണ് കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് നവംബര്‍ അഞ്ചിനുള്ളില്‍ ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ അറിയിച്ചത്.
കന്യാസ്ത്രീയ്ക്കതിരെ ബന്ധുവായ സ്ത്രീ പരാതി നല്‍കിയിരുന്നതായി മോഴിയെടുക്കുന്നതിനിടെ ബിഷപ്പ് ഫ്രാങ്കോ പോലീസിനോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഫ്രാങ്കോ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം.കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്‌ടോപ്പാണ് അന്വേഷണ സംഘം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫ്രാങ്കോ ഇപ്പോള്‍ പറയുന്നത്.

പീഡനവിവരം പൊലീസില്‍ പരാതിപ്പെട്ടശേഷമാണ് കന്യാസ്ത്രീക്കെതിരെ ഒരു സ്ത്രീയുടെ പരാതിയിന്‍മേല്‍ അന്വേഷണ ഉത്തരവ് ഇറക്കിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലില്‍ നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇത് ടൈപ്പ്‌ചെയ്ത ലാപ്‌ടോപ്പ് ഹാജരാക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചത്.

ദുരൂഹത നീളുന്നു !..ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി;പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ ഫ്രാങ്കോയെ കൊണ്ട് സംസ്‌കാരം നടത്തിക്കില്ല.ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍.മരണമടഞ്ഞത് ഫ്രാങ്കോയുടെ ക്രൂരതകള്‍ എല്ലാമറിഞ്ഞ വൈദികന്‍.എനിക്കിനി അധികം കാലമില്ല, അവര്‍ എന്നെ തീര്‍ത്തുകളയും,ഫ്രാങ്കോയുടെ ജാമ്യവാര്‍ത്ത അറിഞ്ഞ് ഫാ.കുര്യക്കോസ് പ്രതികരിച്ചതിങ്ങനെ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലോ? ഫ്രാങ്കോയ്‌ക്കെതിരെ സാക്ഷി പറഞ്ഞതിന് ഭീഷണി നേരിട്ട കാട്ടുതറയുടെ മരണത്തില്‍ ദുരൂഹത ഫ്രാങ്കോയ്ക്കെതിരെ നിര്‍ണ്ണായക സാക്ഷിയായ ഫാ.കുര്യക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍ തിരിച്ചെത്തിയ ഫ്രാങ്കോയ്ക്ക് റോസാപ്പൂ വൃഷ്ടി; ജലന്ധറില്‍ ആവേശോജ്വലമായ സ്വീകരണം
Latest
Widgets Magazine