പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ സീരിയല്‍ താരത്തിനെതിരെ കേസ്; നാലു വര്‍ഷം മുമ്പാണ് സംഭവം നടന്നത്; താരത്തെ അറസ്റ്റ്‌ ചെയ്തിട്ടില്ല

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സീരിയല്‍ താരത്തിനെതിരെ കേസ്. പ്രമുഖ ഹിന്ദി സീരിയല്‍ താരം പാര്‍ത്ത് സാംതാനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ നാലു വര്‍ഷം മുമ്പ് പീഡിപ്പിച്ചതിന് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് ബംഗുര്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താരത്തെ അറസ്റ്റ് ചെയ്തിട്ടില്ല.

പീഡനത്തിനിരയായ ഇരുപതുകാരി പെണ്‍കുട്ടി, ഞായറാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. നാലു വര്‍ഷം മുന്‍പ് തന്നെ പീഡിപ്പിച്ചതായിട്ടാണ് ആരോപണം. രണ്ടാമത്തെ തവണയാണ് ഞായറാഴ്ച കേസില്‍ പരാതിക്കാരി മൊഴി നല്‍കിയത്. മാര്‍ച്ചില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മോഡലായ പെണ്‍കുട്ടി പാര്‍ത്ത് സാംതാന്‍ അന്നു തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചെന്നു കാണിച്ചാണ് പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദി സീരിയലുകളായ ‘കൈസി യെ യാരിയ’ ‘ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍’ എന്നിവയില്‍ പാര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. പാര്‍ത്ത് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

Top