കാവ്യമാധവനെ പോലെയുണ്ടെന്ന് പറഞ്ഞവര്‍ക്ക് അനു സിത്താരയുടെ മറുപടി

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ ലേറ്റസ്റ്റ് ചിത്രം. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഈ ചിത്രം. രാമന്റെ ഏദന്‍തോട്ടത്തിന് ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചെത്തിയ ചിത്രമാണിത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ സിനിമ.സിനിമയുടെ വിജയാഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനായി നടി കോമഡി ഉത്സവം പരിപാടിയില്‍ എത്തിയിരുന്നു. അവതാരകനായ മിഥുന്‍ കാവ്യയുമായുള്ള സാമ്യത്തെക്കുറിച്ച് അനു സിത്താരയോട് ചോദിച്ചു. നേരത്തെ പലരും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് അനു സിത്താര പറഞ്ഞു. ഭയങ്കര സിമിലാരിറ്റി തോന്നിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേള്‍ക്കാനിഷ്ടമാണെന്നുമായിരുന്നു താരം പറഞ്ഞത്.

Top