
ഇന്ത്യന്‍ ടെസ്‌റ്റ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള പ്രണയ വാര്‍ത്തകള്‍ മറ്റൊരു വഴിത്തിരിവിലേക്ക്. കഴിഞ്ഞ ആഴ്‌ചയില്‍ അനുഷ്‌കയ്‌ക്കും താരത്തിന്റെ പിതാവിനുമൊപ്പം കോഹ്ലിയെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയതോടെ ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്തകളും കൊഴുത്തു. വിവാഹശേഷം ഇരുവരും മുംബൈയില്‍ താമസമാരംഭിക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
എന്നാല്‍ കോഹ്ലിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണെന്ന് അനുഷ്‌ക ശര്‍മ പറയുന്നു. ഇമെയില്‍ പ്രസ്‌താവനയിലൂടെ താരത്തിന്റെ വക്‌താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
നിലവില്‍ അനുഷ്‌ക തിരക്കിലാണെന്നും ഏറ്റെടുത്ത ജോലികളില്‍ സന്തോഷവതിയാണെന്നും പ്രസ്‌താവനയില്‍ പറയുന്നു. അനുഷ്‌കയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണ്. ജീവിതത്തെ കുറിച്ച് അനുഷ്‌കയ്‌ക്ക് തുറന്ന സമീപനമാണ്. ഊഹാപോഹങ്ങള്‍ അവഗണിച്ച് വിഷയത്തില്‍ അനുഷ്‌ക പരസ്യ പ്രസ്‌താവന നടത്തുന്നതുവരെ കാത്തിരിക്കണമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
ഒരുവര്‍ഷത്തെ പഴക്കമുണ്ട് അനുഷ്‌ക-കോഹ്ലി ബന്ധത്തിന്. ഇരുവരും ഒരുമിച്ച് വേദി പങ്കിട്ട പല സംഭവങ്ങളും വിവാദങ്ങള്‍ക്ക് പോലും വഴിവെച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും തുറന്ന പ്രതികരണത്തില്‍ താരങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.