തന്നെ ശകാരിച്ച അനുഷ്‌കയ്ക്കും വിരാടിനും എതിരെ വക്കീല്‍ നോട്ടീസ് അയച്ച് അര്‍ഹാന്‍ സിംങ്

മുംബൈ: റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിച്ച അനുഷ്കയും വീഡിയോ പങ്കുവച്ച വിരാടും വക്കീല്‍ നോട്ടീസില്‍ കുടുങ്ങി. ഇരുവര്‍ക്കുമെതിരെ അനുഷ്‌ക ശകാരിച്ച യുവാവ് അര്‍ഹാന്‍ സിംങ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. പൊതു മധ്യത്തില്‍ തന്നെ നാണം കെടുത്തിയെന്നും സമൂഹമധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചു എന്നും പരാതിപ്പെട്ടാണ് അര്‍ഹാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

കാറില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞതിന് യുവാവിനെ അനുഷ്‌ക ശകാരിക്കുന്ന വീഡിയോ വിരാടാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇതിന്റെ പേരിലാണ് ഇപ്പോള്‍ ഇരുവര്‍ക്കും കോടതി കേറേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്. തന്റെ അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ കോലിക്കും അനുഷ്‌കയ്ക്കും ആരാണ് അധികാരം നല്‍കിയതെന്നാണ് അര്‍ഹാന്‍ സിംഗ് ചോദിക്കുന്നത് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അര്‍ഹാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി കളി അവരുടെ കോടതിയിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ അര്‍ഹാന്‍ അവര്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോലിയുടെയും അനുഷ്‌കയുടെയും മറുപടിക്കായി കാത്തിരിക്കുകയാണ് ഇരുവരുടേയും മറുപടി വന്ന ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അര്‍ഹാന്‍ പറഞ്ഞു.

അര്‍ഹാന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട് അര്‍ഹാന്റെ അമ്മ ഗീതാഞ്ജലി എലിസബത്ത് കടുത്ത ഭാഷയിലാണ് വിരാട് കോലിയെയും അനുഷ്‌കയെയും വിമര്‍ശിച്ചത്. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിച്ചതെന്നും തന്റെ മകന്റെ സ്വകാര്യതയിലാണ് ഇവര്‍ കടന്നുകയറിയതെന്നും ഇവര്‍ ആരോപിച്ചു. എന്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ കോലി തന്റെ മകന്റെ മുഖം ബ്ലറര്‍ ചെയ്യാതിരുന്നതെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. അതേസമയം കോലിയും അനുഷ്‌കയും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവ് ചില്ലറക്കാരനല്ല; അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡില്‍ സ്ഥാനം പിടിച്ചയാള്‍ താര ദമ്പതികള്‍ക്കുള്ള കോണ്ടം കമ്പനിയുടെ ആശംസയില്‍ കല്ലുകടി; പരസ്യ വാചകത്തിൻ്റെ അര്‍ത്ഥം മാറി പാണ്ടായി അനുഷ്‌ക കോലി വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്; ഇറ്റലിയിലെ റിസോര്‍ട്ടിലെ ചടങ്ങില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പ്രമുഖര്‍ ബാഹുബലിയും ദേവസേനയും എന്നാണ് വിവാഹിതരാകുന്നത് ? അനുഷ്‌കയും പ്രഭാസും തമ്മില്‍ കട്ട പ്രേമമെന്ന് ആരാധകര്‍ 20കോടി നല്‍കിയില്ല; സല്‍മാനും അനുഷ്‌ക്കയ്ക്കും പണികിട്ടി; വഞ്ചനാകുറ്റത്തിന് കേസ്
Latest
Widgets Magazine