റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവ് ചില്ലറക്കാരനല്ല; അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡില്‍ സ്ഥാനം പിടിച്ചയാള്‍

ആഡംബര കാറിലെത്തി മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്ന അനുഷ്‌കയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് വിശദീകരണവുമായി യുവാവ് അര്‍ഹാന്‍ സിംഗ് രംഗത്തെത്തിയിരുന്നു. കൊഹ്‌ലിയെയും അനുഷ്‌കയെയും വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.

താന്‍ ക്ഷമ ചോദിച്ചിട്ടും കോലിയും അനുഷ്‌കയും വീഡിയോ ലോകത്തിന് മുന്‍പില്‍ പോസ്റ്റ് ചെയ്ത് ഉപദ്രവിച്ചുവെന്നും മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനാണ് അവരുടെ നീക്കമെന്നും അര്‍ഹാന്‍ ആരോപിച്ചിരുന്നു. മുംബൈയിലെ ഒരു വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ് അര്‍ഹാന്‍. എന്നാല്‍ അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡ് സിനിമയുമായി ബന്ധമുണ്ട് അര്‍ഹാന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1996 ല്‍ പുറത്തിറങ്ങിയ ‘ഇംഗ്ലീഷ് ബാബു ദേശി മേം’ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അര്‍ഹാന്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ഹാന്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ച്ചത്. 90 കളിലെ പ്രശസ്തമായ ടി.വി ഷോ ദേഖ് ഭായ് ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്ന ചിത്രത്തില്‍ മാധുരിക്കൊപ്പം അര്‍ഹാന്‍ വേഷമിട്ടു.

Top