അനുഷ്കയുടെ ചെല്ലപ്പേര് പരസ്യപ്പെടുത്തി കോലി

അനുഷ്കാ കോലി പ്രണയവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും അറിയാന്‍ തല്‍പരരാണ് ഇരുവരുടെയും ആരാധകര്‍. ഇപ്പോളിതാ ഇരുവരെയും സംബന്ധിക്കുന്ന പുതിയ ഒരു വാര്‍ത്ത. കോലി എന്താണ് തന്‍റെ പ്രണയിനിയെ വിളിക്കുന്നത്? ആമീര്‍ഖാനുമായുളള ചാറ്റ് ഷോയിലൂടെയാണ് അനുഷ്കയെ താരം വിളിക്കുന്ന പേര് പരസ്യമായത്. അനുഷ്കയുമായുളള ബന്ധത്തെ കുറിച്ചുളള ആമീര്‍ ഖാന്‍റെ ചോാദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു കോലിയുടെ നാവില്‍ നിന്ന് ആ പേര് പുറത്തുവന്നത്. ‘നുഷ്കി’ എന്നാണ് കോലി അനുഷ്കയെ വിളിക്കുന്നത്. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഞായര്‍ച ചാനല്‍ പുറത്തുവിടും.

Latest
Widgets Magazine