സഹതാരത്തെ സഹായിക്കുന്ന അനുശ്രീ; നടിയോട് തനിക്ക് ബഹുമാനമാണെന്ന് സംവിധായകന്‍

അനുശ്രീയെ പ്രധാനകഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഓട്ടര്‍ഷ. ജെയിംസ് ആന്‍ഡ് ആലിസിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓട്ടോ ഡ്രൈവറായാണ് സിനിമയില്‍ അനുശ്രീ എത്തുക. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം തുടങ്ങി. ചിത്രത്തിനായി ഓട്ടോ ഓടിക്കാന്‍ അനുശ്രീ പ്രത്യേകപരിശീലനം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രീകരണ സ്ഥലത്തുനിന്നുള്ള ഒരു വീഡിയോ സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ ആണ് സുജിത്ത് പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ‘നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാന്‍ ആകുന്നത് മികച്ചൊരു വ്യക്തിത്വത്തിന് ഉടമകളായവര്‍ക്കേ സാധിക്കൂ. ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഈ പെണ്‍കുട്ടി തന്റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോള്‍ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുശ്രീയോട് എനിക്ക് ബഹുമാനം.’-സുജിത്ത് വാസുദേവ് പറഞ്ഞു. അനുശ്രീയുടെ കഥാപാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ.സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക. മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാല്‍ യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകള്‍ ഉപയോഗിച്ചായിരിക്കും ചിത്രീകരിക്കുന്നത്.

സിനിമ കണ്ട് പൈസ പോയെന്ന് പറഞ്ഞയാള്‍ക്ക് അനുശ്രീയുടെ മരണമാസ് മറുപടി; അക്കൗണ്ട് നമ്പര്‍ മെസേജ് ചെയ്യൂ, കാശ് ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം ആദ്യ സിനിമ കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ കേട്ട കഥകള്‍ കരയിച്ചു: തുറന്ന് പറഞ്ഞ് അനുശ്രീ എന്റെ ഇഷ്ടപ്പെട്ട നേതാവാണ് ഗണേഷ് കുമാര്‍; ഏത് പാര്‍ട്ടിയില്‍ നിന്നാലും വോട്ട് ചെയ്യും; അനുശ്രീ മൂന്നൂറ്റി അമ്പത് രൂപയുടെ ചുരിദാറും സ്ലിപോന്‍സ് ചെരുപ്പുമിട്ടാണ് ഞാന്‍ ഷോയ്ക്ക് പോയത്; മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഇരിക്കാന്‍ തന്നെ ചമ്മലായിരുന്നു; ഞാനാകെ തളര്‍ന്നുപോയി; അനുശ്രീ ദിലീപേട്ടനല്ല ഇതു ചെയ്തതെങ്കില്‍ ഇതൊക്കെ ഇവര്‍ തിരിച്ചെടുക്കുമോ?: വനിതാ സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് അനുശ്രീ
Latest