സിനിമയില്‍ വന്ന് ഭാഗ്യമില്ലാതായാല്‍ എന്തുചെയ്യുമെന്ന് ലാല്‍ ജോസ്; അങ്ങനെ വരൂല, ഒരുവട്ടം നിന്നാല്‍ ഞാന്‍ അവിടെനില്‍ക്കും, എന്നെ വിട്ടാലും ഞാന്‍ നിങ്ങളെ വിടൂല്ലെന്ന് അനുശ്രീ; വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി പറഞ്ഞ വാക്കുകള്‍…

ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് അനുശ്രീ. കഥാപാത്രം ക്ലിക്കായതോടെ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് അവസരമുണ്ടായി. നിരവധി ചിത്രങ്ങള്‍ ചെയ്ത നടി ഇപ്പോള്‍ ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അഭിനയിക്കുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ തിരക്കിലാണ്. ലാല്‍ജോസ് വിധികര്‍ത്താവായെത്തിയ ബിഗ്‌ബ്രേക്ക് എന്ന റിയാലിറ്റി ഷോയാണ് അനുശ്രീക്ക് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ബിഎ എക്കണോമിക്‌സ് പഠിച്ച നടി എയര്‍ഹോസ്റ്റസ് കോഴ്‌സും ചെയ്തിട്ടുണ്ട്. ഷോയിലെ പ്രകടനം കണ്ട് അന്ന് ലാല്‍ജോസ് ചോദിച്ചു’ സിനിമയില്‍ കുറച്ച് ചിത്രങ്ങള്‍ അഭിനയിച്ച് പിന്നീട് ഭാഗ്യമില്ലാതായാല്‍ അനുശ്രീ എന്തു ചെയ്യും?’. അതിന് അനുശ്രീ നല്‍കിയ മറുപടി ഇങ്ങനെ: അങ്ങനെ വരൂല, ഞാന്‍ ഒരുവട്ടം എത്തിയാല്‍ പിന്നെ അവിടെ പിടിച്ച് നില്‍ക്കും. നിങ്ങളെന്നെ വിട്ടാലും ഞാന്‍ നിങ്ങളെ വിടൂല. സിനിമാ നടിയാകും എന്നാണ് എന്റെ പ്രതീക്ഷ. സാര്‍ എന്നെ വിളിച്ചില്ലെങ്കിലും വേറെ ആരെങ്കിലുമൊക്കെ നായികയാകാന്‍ വിളിക്കും’. മറുപടി കേട്ട് ലാല്‍ജോസും മേനക സുരേഷും സീമയും ചിരിച്ചു. പറഞ്ഞ വാക്ക് ഫലിക്കട്ടെ എന്ന് ലാല്‍ജോസ് ആശംസിച്ചു. അതിനുശേഷമാണ് ലാല്‍ജോസിന്റെ ചിത്രത്തില്‍ അനുശ്രീയ്ക്ക് അവസരം ലഭിക്കുന്നതും മലയാളത്തിലെ തിരക്കുള്ള നടിയായി മാറിയതും.

Latest
Widgets Magazine