കാമവെറിയുമായി കുഞ്ഞുങ്ങളെ സമീപിക്കുന്നവര്‍ കണ്ടിരിക്കണം

കൊച്ചി: കാമവെറിയുമായി കുഞ്ഞുങ്ങളെ സമീപിക്കുന്നവര്‍ ഈ വീഡിയോ കണ്ടിരിക്കണം .. സാമൂഹ്യ പ്രതിബദ്ധതയുള്ളവരായിരിക്കണം കലാകാരന്‍മാര്‍ എന്നത് കേവലം പറച്ചിലല്ലെന്ന് അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ് അഞ്ജു അരവിന്ദും സംവിധായകനായ സഞ്ജയ് പറമ്പത്തും. ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രസക്തിയുള്ള വിഷയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഷോര്‍ട്ട് ഫിലിം ‘മാപ്പ്’ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കാറുണ്ട്.

നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിയാറില്ല. ഇത്തരമൊരു അവസരത്തിലാണ് മാപ്പിന് പ്രസക്തി വര്‍ധിക്കുന്നത്. കഥ പറയും കണ്ണുകളുമായി സിനിമയിലെത്തിയ ശ്രീവിദ്യ.. തീരാനഷ്ടത്തിന് 11 വര്‍ഷങ്ങള്‍! അഞ്ജു അരവിന്ദും അക്ഷയയുമാണ് മാപ്പിലെ പ്രധാന കഥാപാത്രങ്ങള്‍. അടുത്ത സുഹൃത്തായ സഞ്ജയിനോടൊപ്പമുള്ള സിനിമാചര്‍ച്ചകള്‍ക്കിടയിലാണ് ഈ വിഷയം തങ്ങളുടെ മുന്നിലേക്ക് എത്തിയതെന്ന് അഞ്ജു പറയുന്നു. യൂട്യൂബില്‍ റിലീസ് ചെയ്ത മാപ്പ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സമൂഹത്തിന് നല്ല സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അമരക്കാരില്‍ പ്രധാനികളായ സഞ്ജയ് അമ്പലപ്പറമ്പത്തും അഞ്ജു അരവിന്ദും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.ബാല്യകാല സുഹൃത്ത് കൂടിയായ സഞ്ജയ് അമ്പലപ്പറമ്പത്തുമായുള്ള സിനിമാ ചര്‍ച്ചകള്‍ക്കിടയിലാണ് ഈ വിഷയം തങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയതെന്ന് അഞ്ജു അരവിന്ദ് പറയുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം കൂടിയായതിനാല്‍ ഇത് ചെയ്താല്‍ നല്ലതായിരിക്കുമെന്ന് തോന്നി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ച് കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിത്യേന നാം കേള്‍ക്കുന്നുണ്ട്. അയല്‍വാസി, ബന്ധുക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹ മനസാക്ഷിയെ തന്നെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയതെന്ന് സംവിധായകന്‍ പറയുന്നു. അനുഭവമായി മാറുന്നു കാമവെറിയന്‍മാരുടെ നെറികേടുകളെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും പുറത്ത് വരുമ്പോള്‍ സമൂഹ മനസാക്ഷി ഒന്നടങ്കം നടുങ്ങാറുണ്ട്. അത് കൊണ്ട് തന്നെ ഈ ചിത്രം കാണുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് അനുഭവമായി മാറുന്നു. പറഞ്ഞറിയിക്കാന്‍ വയ്യ ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ മുതലുള്ള തന്റെ അനുഭവം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണെന്ന് അഞ്ജു പറയുന്നു. ഫീല്‍ ചെയ്താണ് അഭിനയിച്ചത്. ചിത്രം കണ്ടവര്‍ മികച്ച പ്രതികരണമാണ് അറിയിക്കുന്നത്. വികാരഭരിതരായാണ് പലരും സംസാരിച്ചത് ദീപാവലി ദിനത്തിലാണ് മാപ്പ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ഇത് കണ്ട് പ്രതികരണം അറിയിച്ചവരില്‍ പലര്‍ക്കും വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. വികാരഭരിതരായാണ് പലരും പ്രതികരിച്ചത്.map3

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു സാമൂഹ്യ പ്രസക്തിയുള്ള ചിത്രം കൂടിയായ മാപ്പിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നല്ല കാര്യങ്ങളെ ഏറ്റെടുക്കുന്ന സോഷ്യല്‍ മീഡിയ മാപ്പിനെയും ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയായിരുന്നു സ്വപ്നം കോര്‍പ്പറേറ്റ് കമ്പനിയിലെ ജോലിക്കിടയിലും സഞ്ജയ് പരമ്പത്തിന്റെ മനസ്സില്‍ സിനിമയായിരുന്നു. 16 വര്‍ഷത്തെ കോര്‍പ്പറേറ്റ് ജോലിക്ക് വിരമാമിട്ടതിന് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് ഇറങ്ങിയത്. ആദ്യ ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഈ ഹ്രസ്വചിത്രം ചെയ്തത്. ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഞ്ജു അരവിന്ദ്. സമൂഹത്തിന് മികച്ച സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. ആശംസകളോടെ സിനിമയിലേക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പായി ഒരുക്കിയ സഞ്ജയ് പരമ്പത്തിന്റെ ഹ്രസ്വചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അഞ്ജു അരവിന്ദും സഞ്ജയും ആഗ്രഹിക്കുന്നത് പോലെ തന്നെ ഈ ചിത്രം എത്തേണ്ടവരിലേക്ക് തന്നെ എത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Top