ഫ്രാങ്കോയെ കാണാന്‍ പാലാ ബിഷപ്പ് ജയിലിലെത്തിയെന്ന വാര്‍ത്തകള്‍ തെറ്റ്.. ഖേദം പ്രകടിപ്പിക്കുന്നു .

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന കത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എത്തിയെന്ന വാര്‍ത്തകള്‍ തെറ്റ്. പാല സഹായമെത്രാന്‍ ജേക്കബ് മുരിക്കനും രൂപതാ വക്താവ് ഫാ. മാത്യു ചന്ദ്രന്‍ കുന്നേലുമാണ് പാല സബ് ജയിലില്‍ കഴിയുന്ന ബിഷപ്പിനെ കാണാനെത്തിയത്. പാല ബിഷപ്പ് എത്തിയെന്ന തെറ്റായ വാര്‍ത്തകള്‍ നല്‍കിയതില്‍ ചാനലുകള്‍ ഖേദം പ്രകടിപ്പിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനമാകാക്കി ഹെറാൾഡും വാർത്ത ഇട്ടിരുന്നു .

ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല സബ് ജയിലിലേക്ക് മാറ്റിയത്. ബിഷപ്പ് ജയിലിലായി രണ്ടാം ദിവസം തന്നെ പാല ബിഷപ്പ് സന്ദര്‍ശിക്കാനെത്തിയതായി ചാനലുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് വാര്‍ത്ത തെറ്റാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ചാനലുകള്‍ അറിയിച്ചത്.

ഇന്നലെ ജയിലില്‍ തന്റെ ആദ്യ ദിവസമായിരുന്നു, കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പിലാണ് കിടന്നതെങ്കിലും കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടിയെന്നും പറയുന്നു. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലില്‍ നടന്നില്ല. മാധ്യമ വാർത്തകളുടെ റിപ്പോർട്ട് പ്രകാരം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ജയിലിൽ എത്തിയെന്ന തെറ്റായ  വാര്‍ത്തയിട്ടതിൽ ഞങ്ങളും ഖേദം പ്രകടിപ്പിക്കുകയും വാർത്ത പിൻവലിക്കുകയും ചെയ്യുന്നു .

 

ലൈംഗിക പീഡനം:രണ്ട് ബിഷപ്പുമാരുടെ പൗരോഹിത്വം എടുത്തുകളഞ്ഞു.സഭ നൽകുന്ന ഏറ്റവും ഹീനമായ ശിക്ഷ!!…പീഡകരായ ബിഷപ്പ്മാർക്കും പുരോഹിതർക്കും അവരെ പിന്തുണക്കുന്നവർക്കും പോപ്പിന്റെ മുന്നറിയിപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജയില്‍ മോചനത്തിനായി ജലന്ധറില്‍ ‘ത്യാഗ സഹന ജപമാല യാത്ര!..മുഖ്യാതിഥി പി.സി ജോര്‍ജ് കന്യാസ്ത്രീപീഡനം ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് ഈമാസം 20 വരെ നീട്ടി വിശ്വാസികൾക്ക് വെറുക്കപ്പെട്ട ഫ്രാങ്കോ!!!ഫ്രാങ്കോ രൂപതയെ തകര്‍ക്കാന്‍ ശ്രമിച്ചതിന് ദൈവം കൊടുത്ത ശിക്ഷയാണ് പീഡനത്തിൽ പിടിക്കപ്പെട്ടതെന്ന് വിശ്വാസികള്‍. ക്രിസ്തുവിനെ ചതിച്ചവന് ജയിലറയിൽ ഫീസ്റ്റ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോ യേശു ക്രിസ്തുവിന് തുല്യൻ!!! യേശുക്രിസ്തുവിനെ കുരിശിൽ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കൽ.ബലാൽസംഗവീരൻ ഫ്രാങ്കോയെ യേശു ക്രിസ്തുവിനോട് ഉപമിച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പ്രതിഷേധം
Latest
Widgets Magazine