മീ ടൂ; മലയാളത്തില്‍ ആദ്യ നടപടി, ആരോപണവിധേയനായ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനെ ഫെഫ്ക സസ്‌പെന്റ് ചെയ്തു

കൊച്ചി: മീടൂ ക്യാംപെയിനിലൂടെ അതിക്രമങ്ങള്‍ പുറത്തുവരുമ്പോള്‍ ഇതുവരെ നടപടികള്‍ കൈക്കൊള്ളാതിരുന്ന മലയാള സിനിമാ മേഖലയും നടപടികള്‍ എടുത്തു തുടങ്ങി. നടിയും ഡബ്ല്യുസിസി അംഗവുമായ അര്‍ച്ചന പദ്മിനി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഫെഫ്ക നടപടി എടുത്തു.

സംഭവത്തില്‍ ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലിയെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്താണ് ഫെഫ്ക മീടൂവിനോട് പ്രതികരിക്കുന്നത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ പ്രസിഡന്റിനേയും സെക്രട്ടറിയേയും ഫെഫ്ക വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. പരാതിയുണ്ടായിട്ടും ഷെറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷാക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ച്ചന താന്‍ നേരിട്ട അപമാനത്തെയും നീതി നിഷേധത്തെപ്പറ്റി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ നടപടി. മമ്മൂട്ടി ചിത്രമായ ‘പുള്ളിക്കാരാന്‍ സ്റ്റാറാ’ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍നിന്ന് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് അര്‍ച്ചന പദ്മിനി വെളിപ്പെടുത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അര്‍ച്ചന ആരോപിച്ചിരുന്നു.

Top