‘അവരിപ്പോഴും സെക്‌സ് ചെയ്യാറുണ്ടോ’ എംടിയോട് പെണ്‍കുട്ടിയുടെ ചോദ്യം?

മലയാളത്തിന്റെ മഹാനായ എഴുത്തുകാരനോട് ഇങ്ങനെ ആരെങ്കിലും ചോദിക്കുമോ എന്നാണെകില്‍ സംശയിക്കേണ്ട. ഉണ്ടായ കാര്യം ആണ്. ആ ചോദ്യത്തോടുള്ള എംടിയുടെ മറുപടിയും രസകരമായിരുന്നു. ഉള്ളില്‍ ചിരിച്ചു കൊണ്ട് എംടിയുടെ നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു,‘ഞാന്‍ അവരോട് ചോദിച്ചിട്ട് പറയാം’

മനുഷ്യന്റെ സങ്കീര്‍ണ്ണമായ ബന്ധങ്ങളും സംഘര്‍ഷഭരിതമായ മാനസീക വ്യാപാരങ്ങളും എം ടിയുടെ കഥകളെയും തിരക്കഥകളെയും അതില്‍ നിന്ന് പിറവി കൊള്ളുന്ന സിനിമകളെയും എന്നും വ്യത്യസ്തമാക്കിരുന്നു.വെള്ളിത്തിരയില്‍ തന്റെ കഥാപാത്രത്തിനു ഒരു പ്രേക്ഷകയുടെ വ്യഖ്യാനം കണ്ട് ഒരിക്കല്‍ എം ടി തന്നെ അത്ഭുതപ്പെട്ടു പോയിഎന്നാണു അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത്.

സംഭവം ഇങ്ങനെ ആണ്: ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മലയും നായിക നായകന്മാരായി എത്തിയ എം ടി യുടെ സിനിമ കണ്ടതിനു ശേഷം ഒരു പ്രേക്ഷക എം ടിയോട് ചോദിച്ചത് ആണ് ഇങ്ങനെ.എം ടി തന്നെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

എംടി പറയുന്നത് ഇങ്ങനെ:‘ഞാന്‍ ഒരു ചെറിയ പടം ചെയ്തല്ലോ. ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മലയും ആണ് അതില്‍ വൃദ്ധ കഥപാത്രങ്ങള്‍. അത് ബര്‍ലിന്‍ ഫെസ്റ്റിവലിലൊക്കെ പോയി. എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. ആദ്യ ഷോ കഴിഞ്ഞ് ഞാന്‍ എവിടേയ്‌ക്കോ പോയി. എന്നെ അവര്‍ തേടിപ്പിടിച്ച്, എങ്ങിനെയൊക്കെയോ കണ്ടുപിടിച്ച് വന്നു. ഞാന്‍ വീണ്ടും അവിടേയ്ക്ക് പോവണം. നോക്കുമ്പോള്‍ വീണ്ടും ഷോ വച്ചിട്ടുണ്ട്. അത് കഴിഞ്ഞ് അടുത്ത ദിവസം ഒരു ഗെറ്റ് ടുഗതര്‍. അതില്‍ ഒരു ലേഡി എന്നോടു ചോദിച്ചു. സാര്‍ ആര്‍ ദെ സ്റ്റില്‍ ഹാവിങ് സെക്‌സ്? എന്താ അതിന് മറുപടി പറയുക. ഞാന്‍ ഉള്ളില്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു, ഐ മസ്റ്റ് ആസ്‌ക് ദെം.

Latest
Widgets Magazine