സമനിലയില്‍ അര്‍ജന്റീനയ്ക്കിത് വന്‍ തോല്‍വി: ഐസ്ലന്റിന് കപ്പില്‍ മുത്തമിട്ട സന്തോഷം

മോസ്‌കോ:ഫുട്‌ബോളിലെ പാരമ്പര്യ ശക്തികളായ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ഐസ്ലാന്‍ഡ്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്വെരോയാണ് മികച്ചൊരു റോക്കറ്റ് ഷോട്ടിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. മിനുട്ടുകള്‍ക്കകം തന്നെ ഫിന്‍ബോഗാസണിലൂടെ ഗോള്‍ മടക്കി നല്‍കാന്‍ ഐസ്ലാന്‍ഡിനായി.

മഞ്ഞുമലപോലുറച്ച പ്രതിരോധത്തിന് മുന്നില്‍ അര്‍ജന്റീനയുടെയും പരിശീലകന്‍ സമ്പോളിയുടെയും കളി തന്ത്രങ്ങളെല്ലാം പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് മോസ്‌കോ സാക്ഷ്യം വഹിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെനല്‍റ്റി കിറ്റ് പാഴാക്കിയ മെസ്സിയും കളിയുടെ നിരാശയായി. ആദ്യ ലോകകപ്പിനിറങ്ങിയ ഐസ്ലന്റിന് വിജയത്തോളം പോന്ന മധുരമാണ് ഈ സമനില. എന്നാല്‍ കുഞ്ഞന്‍ ടീമിനോട് വന്‍ പരാജയം ഏറ്റു വാങ്ങിയ അവസ്ഥയാണ് അര്‍ജന്റീനയ്ക്ക്. കുട്ടി ടീമിനെതിരെ അര്‍ജന്റീന ഗോള്‍ മഴ തന്നെ പായിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും പൂര്‍ണ്ണ നിരാശ. ഇതോടെ ഗ്രൂപ്പ് ഘട്ടം അര്‍ജന്റീനയ്ക്ക് നിസ്സാരമാണെന്ന ചിന്തയും അവസാനിച്ചു.

Top