മുംബൈക്കായി മിന്നിത്തിളങ്ങി അര്‍‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍

ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ച് ഇതിഹാതാരം സച്ചിന്‍ ടെന്‍ഡുക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. 19 വയസില്‍ തഴെയുള്ളവര്‍ക്കായുള്ള കുച്ച്ബെഹാര്‍ ട്രോഫിയില്‍ മുംബൈക്കായി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയാണ് അര്‍ജ്ജുന്‍ മികവു കാട്ടിയത്. മധ്യപ്രദേശിനെതിരെ ആയിരുന്നു അര്‍ജ്ജുന്റെ അഞ്ചു വിക്കറ്റ് നേട്ടം. ആദ്യ ഇന്നിംഗ്സില്‍ അര്‍ജ്ജുന്‍ ഒരു വിക്കറ്റെടുത്തിരുന്നു. മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ മുംബൈ മൂന്ന് പോയന്റ് നേടി. രണ്ടാം ഇന്നിംഗ്സില്‍ മധ്യപ്രദേശ് മുന്‍നിരയെ തകര്‍ത്തത് ഇടം കൈയന്‍ മീഡിയം പേസറായ അര്‍ജ്ജുനായിരുന്നു. മധ്യപ്രദേശിന്റെ ആദ്യ നാലു ബാറ്റ്സ്മാന്‍മാരെയും അര്‍ജ്ജുന്‍ വീഴ്‌ത്തി. വാലറ്റക്കാരന്റെ വിക്കറ്റ് കൂടി നേടിയാണ് അര്‍ജ്ജുന്‍ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷിച്ചത്. നേരത്തെ ന്യസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടക്കമുള്ള താരങ്ങള്‍ക്ക് നെറ്റ്സില്‍ പന്തെറി‌ഞ്ഞുകൊടുക്കാന്‍ അര്‍ജ്ജുന്‍ എത്തിയിരുന്നു.

Latest
Widgets Magazine