ഇന്ത്യാക്കാരന് ബ്രിട്ടിഷ് സൈന്യത്തില്‍ നിന്ന് നാണംകെട്ട പടിയിറക്കം

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എലിസബത്ത് രാജ്ഞിയുടെ 92 ാം ജന്മദിനാഘോഷങ്ങള്‍ക്കിടയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു സിഖ് തലപ്പാവണിഞ്ഞ സൈനികന്‍. ലോക മാധ്യമങ്ങള്‍ പോലും ചരണ്‍പ്രീത് സിങ് ലാലിനെ ക്യാമറക്കണ്ണിലാക്കാന്‍ മത്സരമായിരുന്നു.

ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള സൈന്യത്തിന്‍റെ വാര്‍ഷിക പരേഡില്‍ തലപ്പാവണിഞ്ഞ് പങ്കെടുത്ത ആദ്യ സൈനികന്‍ എന്ന നിലയില്‍ ഇരുപത്തിരണ്ടുകാരന്‍ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇന്ന് മയക്കുമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ട അവസ്ഥയിലാണ് ചരണ്‍പ്രീത്.

വൈദ്യ പരിശോധനയില്‍ അമിതമായ അളവില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരണ്‍പ്രീതിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടാല്‍ ജോലി നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. ക്ലാസ് എ വിഭാഗത്തില്‍ പെട്ട കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അങ്ങനെയാണെങ്കില്‍ സൈന്യത്തില്‍ നിന്ന് പിരിച്ച് വിടുമെന്ന് മാത്രമല്ല മറ്റ് നടപടികള്‍ നേരിടേണ്ടിവരുമെന്നും ബ്രിട്ടിഷ് മാധ്യമങ്ങള്‍ പറയുന്നു. പഞ്ചാബിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലത്ത് തന്നെ കുടുംബം ബ്രിട്ടണിലേക്ക് ചേക്കേറുകയായിരുന്നു. 2016 ജനുവരിയിലാണ് ചരണ്‍ ബ്രിട്ടിഷ് സൈന്യത്തിന്‍റെ ഭാഗമായത്.

കല്ലെറിഞ്ഞവര്‍ക്കെതിരെ സൈന്യം വെടിവെച്ചു: കൗമാരക്കാരിയുള്‍പ്പെടെ മൂന്നു മരണം പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ജവാന്റെ ശമ്പളം വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ചു ഇതാണോ ഈ രാജ്യത്തെ നിയമം; ശക്തമായ ചോദ്യവുമായി ജീപ്പിന് മുന്നില്‍ കെട്ടിയിടപ്പെട്ട യുവാവ്; കെട്ടിയിട്ട മേജറിന് ബഹുമതി നല്‍കിയതിനെതിരെ പ്രതിഷേധം സൈനികനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ ഒരുങ്ങി സൈന്യം; തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ആറ് തീവ്രവാദികള്‍ ഇന്ത്യ തിരിച്ചടിച്ചു ഏഴോളം പാക് സൈനികര്‍ കൊല്ലപ്പെട്ടു; രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവം വലിയ വിവാദമായിരുന്നു
Latest
Widgets Magazine